FeaturedNews

സംവരണം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സംവരണം 50 ശതമാനം കടക്കരുതെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ജസ്റ്റീസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സംവരണം പകുതിക്ക് മേല്‍ കൂടരുതെന്ന 1992-ലെ ഇന്ദിരാ സാഹ്നി കേസിന്റെ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി.

വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. മറാത്ത സംവരണം സംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമം നടപ്പിലാക്കിയാല്‍ 65 ശതമാനം സംവരണം വരുമെന്നും കോടതി നിരീക്ഷിച്ചു.

2017 നവംബറിലാണ് തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്തികള്‍ക്ക് കൂടുതല്‍ സംവരണം നല്‍കുന്ന നിയമം മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയത്. പിന്നീട് ഈ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ കോടതിക്ക് മുന്നിലെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button