ന്യൂഡല്‍ഹി: ‘രണ്ടില’ ചിഹ്നം സംബന്ധിച്ചുള്ള ജോസ് കെ മാണി, പി.ജെ ജോസഫ് തര്‍ക്കങ്ങള്‍ക്ക് അവസാനമാകുന്നു. ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സുപ്രീം കോടതിയും ശരിവച്ചു.
ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് വിഭാഗത്തിന് നല്‍കിയതിന് പിന്നാലെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തള്ളിയതോടെയാണ് ജോസഫ് സുപ്രീം കോടതിയില്‍ എത്തിയത്.
കമ്മീഷന്റേത് ശരിയായ തീരുമാനമാണെന്നും ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മേത്സരിച്ച ‘ചെണ്ട’ അടയാളത്തിലാകും ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ ജനവിധി തേടുക.