KeralaNews

നടിയെ ആക്രമിച്ച കേസ്:വിചാരണ നീട്ടാനാവില്ല, സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം നീട്ടി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഫെബ്രുവരി 16-ന് മുമ്പ് വിചാരണ പൂർത്തായില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജിയാണ് സമീപിക്കേണ്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കിൽ അതു പരിഗണിച്ചുകൊണ്ട് ഉത്തരവ് ഇറക്കുന്ന കാര്യം ആലോചിക്കാമെന്നും ജസ്റ്റിസ് എഎൻ ഖാൽവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷയും തള്ളി. സംസ്ഥാന സർക്കാരിന്റെ ആവശ്യം തീർപ്പാക്കിയ കോടതി ഇക്കാര്യത്തിൽ വിചാരണ കോടതി മാത്രം സുപ്രീം കോടതിയെ സമീപിച്ചാൽ മതിയെന്ന് വ്യക്തമാക്കി. ഇതോടെ വിചാരണ കോടതി ജഡ്ജിയുടെ നിലപാടിന് അനുസരിച്ചാകും ഇനി ഈ കേസിന്റെ ഭാവിയെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വിചാരണ നീട്ടിക്കൊണ്ടുപോവാനും മാധ്യമവിചാരണ നടത്താനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. 202 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞപ്പോൾ അഞ്ചു വർഷത്തിന് ശേഷം പെട്ടെന്ന് സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും റോത്തഗി പറഞ്ഞു.

വിചാരണക്കോടതിയെ സമീപിക്കുമ്പോൾ സുപ്രീം കോടതിയെ സമീപിക്കാനാണ് നിർദേശിക്കുന്നതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണെന്ന് ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. തുടരന്വേഷണം വേണമെന്ന സർക്കാരിന്റെ ആവശ്യം പ്രഹസനമാണെന്നും, എത്രയും വേഗത്തിൽ വിധി പറയണമെന്നും, ബാലചന്ദ്രകുമാർ അന്വേഷണസംഘം വാടകക്കെടുത്ത സാക്ഷിയാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button