25.5 C
Kottayam
Friday, June 5, 2026

ആധിപത്യം നേടാൻ ലൈംഗികാതിക്രമവും ആയുധം;തടയേണ്ടത് ഭരണകൂടത്തിന്റെ കടമ,മണിപ്പൂരില്‍ ആഞ്ഞടിച്ച്‌ സുപ്രീം കോടതി

Must read

ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പുരിൽ, എതിർവിഭാഗത്തിനു മേൽ ആധിപത്യം നേടിയെന്ന് വരുത്താൻ ലൈംഗികാതിക്രമങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് തുറന്നടിച്ച് സുപ്രീം കോടതി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിൽ കടുത്ത ആശങ്ക അറിയിച്ച സുപ്രീം കോടതി, ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

മണിപ്പുരിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ചുമതലപ്പെടുത്തിയ വനിതാ ജഡ്ജിമാരുടെ മൂന്നംഗ സമിതിയോട്, മേയ് നാലിന് സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പരിശോധിക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ജഡ്ജിമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ കൂടി ഉൾപ്പെടുന്നതാണ് ബെഞ്ച്. കേസ് ഇനി ഒക്ടോബർ 13നു പരിഗണിക്കും.

‘‘സ്ത്രീകളെ അക്രമങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതും ലൈംഗികാതിക്രമത്തിന് ഇരകളാക്കുന്നതും അംഗീകരിക്കാനാകില്ല. അക്രമികൾ സ്ത്രീകൾക്കെതിരായ അതിക്രമത്തിന് മുതിരുന്നതിന് പലവിധ കാരണങ്ങളുണ്ടാകാം. വലിയൊരു സംഘത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു അതിക്രമം നടത്തുന്നതെങ്കിൽ പിടിക്കപ്പെടില്ലെന്നും അവർ കരുതുന്നുണ്ടാകാം’ – സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

- Advertisement -

‘‘ഇത്തരം ചേരിതിരിഞ്ഞുള്ള അക്രമങ്ങൾക്കിടെ, ഒരു വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ തിരഞ്ഞുപിടിച്ച് ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാക്കുന്നതിലൂടെ ആധിപത്യം നേടിയെന്ന് തെളിയിക്കാൻ മറുവിഭാഗം ശ്രമിക്കും. സംഘർഷത്തിനിടെ സ്ത്രീകൾക്കെതിരെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ കടുത്ത ക്രൂരതയാണ്. അത്തരം അക്രമങ്ങളിൽ നിന്ന് ആളുകളെ തടയുകയും അക്രമികൾ ലക്ഷ്യമിടുന്നവരെ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. ഏറ്റവും പ്രധാനപ്പെട്ട കടമ’ – സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

- Advertisement -

കുറ്റവാളികളുമായി ഒത്തുകളിച്ച പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ കുറ്റക്കാരാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സ്വമേധയാ വിഷയത്തിൽ ഇടപെടുന്നതെന്ന് കോടതി വ്യക്തമാക്കി. ഇത് നീതിന്യായ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week