24.6 C
Kottayam
Sunday, May 19, 2024

സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ചികിത്സിച്ചിട്ടില്ല, ഡോ.സുല്‍ഫിയുടെ ആരോപണം തള്ളി കെ.യു.എം.എ

Must read

കൊച്ചി: സംവിധായകൻ സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ആരും ചികിത്സിച്ചിട്ടില്ലെന്നും മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനുമുമ്പ് യുനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ ഭാഗയാണെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേരള യുനാനി മെഡിക്കൽ അസോസിയേഷൻ (കെ.യു.എം.എ).

നടൻ ജനാർദനൻ സ്വകാര്യ ചാനലിനോട്​ സംസാരിക്കവെയാണ്​ സിദ്ദീഖ്​ ചില മരുന്നുകൾ കഴിച്ചിരുന്നുവെന്ന് ആദ്യം പറഞ്ഞത്. ജനാർദനനുമായി ആശയവിനിമയം നടത്തിയപ്പോൾ അസുഖം മൂർച്ഛിക്കാൻ യുനാനി മരുന്ന് കാരണമായെന്നതരത്തിൽ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണമെന്നും സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

യുനാനി ചികിത്സ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പരാമർശമാണ് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. സുൽഫി നൂഹു നടത്തിയത്​. ഈ പ്രസ്താവന അദ്ദേഹം പിൻവലിക്കണം. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ആയുഷ് ചികിത്സ സംവിധാനത്തെ തകർക്കുന്നതിന്‍റെ ഭാഗമാണ് അതിൽ അംഗമായ യുനാനി ചികിത്സ വിഭാഗത്തിനെതിരായ നീക്കം.

വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. എ.കെ. സെയ്ദ് മുഹ്‌സിൻ, വൈസ് പ്രസിഡന്‍റ്​ ഡോ. അബ്ദുൽ നാസർ, ജോയന്‍റ്​ സെക്രട്ടറി അദീബ് നബീൽ എന്നിവർ പങ്കെടുത്തു.

യൂനാനി ചികിത്സാരീതി മിത്താണെന്നായിരുന്നു ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹുവിന്റെ വിമര്‍ശനം. സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു സുൽഫി നൂഹുവിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും ശാസ്‌ത്രീയമല്ലെന്നും അദ്ദേഹം കുറിപ്പിൽ വിശദീകരിച്ചു.

അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ കഴിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടെന്നും അത്തരം മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ കരളിനെയും വൃക്കകളെയും ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. മിത്തുകളിൽ വിശ്വസിക്കുക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നുവെന്നും കുറിപ്പിൽ അദ്ദേഹം പറഞ്ഞു. 


ഡോ. സുൽഫി നൂഹുയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്

-മിത്താണ് –
 യൂനാനി

അത് ശാസ്ത്രമേയല്ല.!
സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ്
യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്.
അതൊരു അന്ധവിശ്വാസം
ശാസ്ത്രീയ ചികിത്സാരീതിയെ അല്ല.
മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചർച്ച  നിലച്ച മട്ടാണ്.
അതങ്ങനെ നിൽക്കട്ടെ.
അതാണ് കേരളത്തിന് നല്ലത്.
എന്നാൽ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടർച്ചയായി, 
ശക്തമായി ചർച്ചചെയ്യപ്പെടണം.
അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്.
സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൾ .
യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ
ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രം
 അത് മിത്തല്ല.
ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്.
ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ, ഒരുതരം കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു.
_പാൽനിലാവിന് – മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവൻ നൊമ്പരമായി മാറിയ 
ശ്രീ സിദ്ദിഖിന് ആദരാഞ്ജലികൾ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week