25.5 C
Kottayam
Saturday, June 6, 2026

ബലാത്സംഗക്കുറ്റത്തിന് തടവുശിക്ഷ അനുഭവിയ്ക്കുന്ന പ്രതിക്കും ഇരയ്ക്കും വിവാഹത്തിന് അനുമതി നൽകി സുപ്രീം കോടതി

Must read

ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച യുവാവിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിക്കും പ്രതിക്കും വിവാഹം കഴിക്കാൻ സുപ്രീം കോടതിയുടെ അനുമതി. പ്രതിക്ക് നേരത്തേ മധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും എസ്.സി. ശർമ്മയും അടങ്ങിയ ബെഞ്ചിനു മുന്നിലായിരുന്നു പ്രതിയും ഇരയും വിവാഹത്തിനു സമ്മതിച്ചുകൊണ്ട് പരസ്പരം പൂക്കൾ കൈമാറിയത്. കോടതി തന്നെയാണ് പൂക്കൾ ഏർപ്പാടാക്കിയതെന്ന് മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹായജരായ അഡ്വ. മൃണാൾ ഗോപാൽ ഏകർ പറഞ്ഞു.

- Advertisement -

- Advertisement -

“വിഷയത്തിന്റെ വൈകാരികത കണക്കിലെടുത്ത്, കക്ഷികളോടും അവരുടെ മാതാപിതാക്കളോടും ബന്ധപ്പെട്ട അഭിഭാഷകരോടും മധ്യപ്രദേശ് സ്റ്റാൻഡിംഗ് കൗൺസിലിനോടും ഞങ്ങളുടെ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചു. ഉച്ചഭക്ഷണത്തിന് മുമ്പുള്ള സെഷനിൽ അവർ ചേംബറിൽ ഹാജരായി. ഞങ്ങൾ അവരുടെ വാദം കേട്ടു. കക്ഷികൾക്ക് സംസാരിക്കാനും വിവാഹനിശ്ചയം നടത്താനും താൽപ്പര്യമുണ്ടോ എന്ന് കോടതിയെ അറിയിക്കാൻ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനിൽ, കേസ് വീണ്ടും കോടതി ഹാളിൽ വിളിച്ചു. വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ഹർജിക്കാരനും ഇരയും ഞങ്ങൾക്ക് മുന്നിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.’ സുപ്രീം കോടതി പറഞ്ഞു.

- Advertisement -

വിവാഹത്തിന്റെ തീയതിയും മറ്റു കാര്യങ്ങളും തീരുമാനിക്കാൻ രക്ഷിതാക്കൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും വിവാഹം പെട്ടെന്നുതന്നെ നടക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. പ്രതി ജയിലിലേക്കു മടങ്ങിയ ശേഷം സെഷൻസ് കോടതിയിൽ ഹാജരാക്കിയാൽ ജാമ്യം നൽകും.

ഇരുവരും സാമൂഹിക മാധ്യമത്തിലൂടെയാണ് അടുക്കുന്നത്. 2016 മുതൽ 2021 വരെ ഇവർ അടുത്ത ബന്ധം പുലർത്തുകയും ചെയ്തു. വിവാഹവാഗ്ദാനത്തിൽനിന്ന് കാമുകൻ പിന്മാറിയതിനാലാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് യുവതി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്. വിവാഹത്തിന് തയ്യാറാണെന്നു കാണിച്ച് 2024 സെപ്റ്റംബറിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപുർ ബഞ്ചിന് പ്രതി അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week