29.7 C
Kottayam
Saturday, June 13, 2026

പോക്സോ കേസുകളിലെ വിവാദ വിധികൾ: ബോംബെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിയ്ക്കെതിരെ നടപടി

Must read

ന്യൂഡൽഹി:പോക്സോ കേസുകളിലെ വിവാദ വിധികളിലൂടെ രാജ്യം ചര്‍ച്ച ചെയ്ത ബോംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ വി ഗനേഡിവാലയെ സ്ഥിരമാക്കാനുള്ള തീരുമാനം പിന്‍വലിച്ചു. പോക്സോ കേസുകളിലെ കുറ്റവാളികള്‍ക്ക് അനുകൂലമായി സമീപകാലത്ത് നടത്തിയ വിധികളാണ് പുഷ്പ വി ഗനേഡിവാലയ്ക്ക് വെല്ലുവിളിയായത്. സുപ്രീം കോടതി കൊളീജിയം ഇവരെ സ്ഥിരപ്പെടുത്താനുള്ള അനുമതി നല്‍കിയേക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ കൊളീജിയം ജനുവരി 20ന് നടത്തിയ ശുപാര്‍ശകള്‍ പുനപരിശോധിക്കുമെന്നാണ് സൂചന. നിലവില്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജാണ് പുഷ്പ വി ഗനേഡിവാല. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജുമാരും മഹാരാഷ്ട്രയില്‍ നിന്നുള്ളവരുമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍കര്‍ എന്നിവര്‍ ശുപാര്‍ശയ്ക്കെതിരെ കൊളീജിയത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് പോക്സോ കേസുകളിലാണ് വിചിത്ര വിധിയുമായി പുഷ്പ വി ഗനേഡിവാല എത്തിയത്. ജനുവരി 14, ജനുവരി 15, ജനുവരി 19 എന്നീ ദിവസങ്ങളിലെ പോക്സോ കേസുകളിലെ വിധി ഏറെ വിവാദമായിരുന്നു. 2019 ഫെബ്രുവരി 8നാണ് ബോംബൈ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജ് ആയി പുഷ്പ വി ഗനേഡിവാല നിയമിതയാവുന്നത്.

2007ലാണ് ജില്ലാ ജഡ്ജിയായി ഇവര്‍ നിയമിതയായത്. മുംബൈ സിറ്റി സിവില്‍ കോടതി, നാഗ്പൂരിലെ ജില്ലാ കുടുംബ കോടതി, മഹാരാഷ്ട്ര ജുഡീഷ്യല്‍ അക്കാദമി ജോയിന്‍റ് ഡയറക്ടര്‍, നാഗ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ്, തുടങ്ങി നിരവധി പദവികള്‍ പുഷ്പ വി ഗനേഡിവാല കൈകാര്യം ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാവുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

Popular this week