KeralaNews

ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം അത് സ്വാഭാവികം, പക്ഷേ പാടിയ ആളെ വ്യക്തിഹത്യ ചെയ്യുന്നതും ‘എയറില്‍ ‘ കയറ്റുന്നതും ശരിയല്ല; ആര്യയെ പിന്തുണച്ച് കുറിപ്പ്

സെലിബ്രിറ്റികള്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. വസ്ത്രധാരണത്തിന്റെ പേരിലും മറ്റും നിരവധി പേര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഇപ്പോള്‍ ഒടുവിലത്തെ ഇര ഗായിക ആര്യ ദയാലാണ്. പുതിയ കവര്‍ ഗാനം പുറത്തിറക്കിയതിനു പിന്നാലെ യൂട്യൂബില്‍ ഡിസ്ലൈക്ക് ആക്രമണമാണ് താരത്തിന് നേരെ നടക്കുന്നത്.

ഒരാഴ്ച മുന്‍പാണ് ‘അടിയേ കൊള്ളുതേ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആര്യയും സുഹൃത്ത് സാജനും ചേര്‍ന്നാലപിച്ചത്. ‘കുപ്രസിദ്ധി’ നേടി പാട്ട് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയതോടെ ഇത് കവര്‍ അല്ല ‘ജാം സെഷന്‍’ ആയിരുന്നു എന്ന് ആര്യ വിശദീകരിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അനന്തു സോമന്‍ ശോഭന എന്ന വ്യക്തി രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഓരോരുത്തരുടെയും ആസ്വാദന തലം വ്യത്യസ്തമാണെന്നും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതു തുറന്നുപറയാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ പാടില്ലെന്നും കുറിപ്പില്‍ പറയുന്നു. ആര്യയുടെ ചിത്രം സഹിതമാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

ആര്യ ദയാലിനെ ആദ്യമായി കേള്‍ക്കുന്നതും ശ്രെദ്ധിക്കുന്നതും 2016ല്‍ ആണ്. അന്നവര്‍ ”സഖാവ്” എന്നൊരു കവിത വളരെ മഹോരമായി പാടുകയുണ്ടായി. വലിയ ക്ലാരിറ്റിയില്ലാത്ത ആ വീഡിയോ അടുത്ത കാലം വരെ ഫോണില്‍ ഉണ്ടായിരുന്നു. അവരുടെ ആലാപനത്തിന്റെ ഭംഗി കൊണ്ടോ ആ കവിതയുടെയും സൗന്ദര്യം കൊണ്ടോ കേരളം മുഴുവന്‍ ആ കവിത കേട്ടു.

ക്ലാസ്സ്മേറ്റ്‌സ് സിനിമയില്‍ ”എന്റെ ഖല്‍ബിലെ” എന്ന ഗാനം മുരളി പാടുന്നതിനു മുമ്പ് അവന്‍ പറയുന്നുണ്ട് സ്വന്തമായി ടൂണ്‍ കൊടുത്താണ് അത് പാടുന്നതെന്നു.നമുക്ക് ഇഷ്ടമുള്ള പോലെ പാട്ടുകള്‍ പാടുന്നതില്‍ ഒരു തെറ്റുമില്ല ആരെയും നിര്‍ബന്ധിച്ചു അത് കേള്‍പ്പിക്കാത്ത പക്ഷം.ഒരു സംഗീതം അത് കേള്‍ക്കുന്ന എല്ലാവരെയും ഒരുപോലെ ആനന്ദത്തില്‍ ആറാട്ടണമെന്നില്ല അങ്ങനെ ഒരു വാശിയും പിടിക്കാനും പാടില്ല. ഭക്ഷണം പോലെ തന്നെയാണ് ചിലരുടെ എരിവിന്റെയും പുളിയുടെയും അവളവല്ല മറ്റൊരാള്‍ക്ക്, അത് ആളുകളെ അനുസരിച്ചു മാറിക്കൊണ്ടിരിക്കും.

നിങ്ങള്‍ക്ക് ഒരാളുടെ പാട്ട് അല്ലെങ്കില്‍ അയാള്‍ പാടുന്ന രീതി ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെ ഇരിക്കാം അത് സ്വാഭാവികമാണ്. ഇഷ്ടപ്പെട്ടാല്‍ ലൈക് ചെയ്യാനും ഇഷ്ടപ്പെട്ടില്ലേ ഡിസ്ലൈക്ക് ചെയ്യുവാനും ഇഷ്ടപ്പെട്ടില്ല എന്ന് പറയുവാനും സ്വാതന്ത്ര്യം ഉണ്ട് പക്ഷെ ഇഷ്ടപ്പെട്ടില്ല എന്ന കാരണം കൊണ്ട് ആ പാടിയ ആളെ വ്യക്തിഹത്യ ചെയ്യുന്നതും ”എയറില്‍ ‘ കയറ്റുന്നതും ശെരിയല്ല.

ആര്യ അവസാനം പാടിയ പാട്ട് ലോകത്തില്‍ ഉള്ള ഒരു മനുഷ്യന്റെ നില നില്‍പ്പിനെ ചോദ്യം ചെയ്യുന്ന ഒന്നല്ല.ഒരു രാഷ്ട്രീയ ശെരികെടും ഇല്ലാത്ത ഒരു കാര്യത്തില്‍ ഒരാളെ അയാള്‍ പാടിയ പാട്ടിന്റെ പേരില്‍ ആക്രമിക്കുന്നത് cyber bullying അത്രത്തോളം normalised ആയത് കൊണ്ടാണ്.

യഥാര്‍ത്ഥ സംഗീത പ്രേമികള്‍ ഞങ്ങളാണ് ഇവള്‍ സംഗീതത്തെ കൊല്ലുന്നു എന്ന് പറയാന്‍ മറ്റു കുറച്ചുപേരും. നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ അവരുടെ പാട്ടു കേള്‍ക്കേണ്ട.ഒരു ആയുസ്സില്‍ കേട്ടു തീര്‍ക്കാന്‍ പറ്റാത്ത അത്രയും പാട്ടുകള്‍ ലോകത്ത് ഉണ്ട് അതൊക്കെ കേള്‍ക്കു അല്ലാതെ ഒരു കലാ കാരിയെ എയറില്‍ കെറ്റുന്ന വിവരക്കേട് അവസാനിപ്പിക്കണം.ഒരു healthy criticism വും വ്യക്തിഹത്യയും തമ്മില്‍ ആനയും ഉറുമ്പും പോലെ വ്യത്യാസം ഉണ്ട്.

ആര്യ ഒരു talented singer ആണെന്നാണ് മുമ്പും അഭിപ്രായം ഇപ്പോളും അഭിപ്രായം. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അവര്‍ പാടട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button