KeralaNews

ആരോ ഉണ്ടെന്നും നിങ്ങള്‍ ഒറ്റക്കല്ല എന്നൊക്കെയുള്ള പ്രതീക്ഷ തന്ന സര്‍ക്കാരാണ്,തീര്‍ച്ചയായും തുടര്‍ ഭരണം ഉണ്ടാകും;തുറന്നുപറഞ്ഞ് താരം

കൊച്ചി:തീര്‍ച്ചയായും ഇത്തവണ കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് സണ്ണി വെയിന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടി കാണിക്കാത്ത താരം ഇപ്പോഴിതാ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്. കോവിഡ് സമയത്ത് സര്‍ക്കാര്‍ പകര്‍ന്ന കരുത്തായിരിക്കാം തന്നെ കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നും സണ്ണി വെയിന്‍ അഭിപ്രായപ്പെട്ടു. ഒരു ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സണ്ണി വെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് താന്‍ 90-100നുമിടയില്‍ ഏത് മാര്‍ക്ക് വേണമെങ്കിലും കൊടുക്കുമെന്നും താരം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, മറ്റൊരു രീതിയില്‍ ഇതിനെ വളച്ചൊടിക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.2019ല്‍ വലിയ പ്രതിസന്ധികളാണ് ഉണ്ടായത്. ലോകമെമ്പാടും. കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്ത് നമുക്ക് വീട്ടില്‍ നിന്നൊന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സമയത്ത് നമ്മുക്ക് മാനസികമായി ശക്തി തന്ന സര്‍ക്കാരാണിതെന്ന് പറയാം.

നമ്മുക്ക് ആരോ ഉണ്ടെന്നും, നിങ്ങള്‍ ഒറ്റക്കല്ല എന്നൊക്കെയുള്ള പ്രതീക്ഷ തന്ന സര്‍ക്കാരാണ്. പിണറായുടെ നിലപാടുകളൊക്കെ എനിക്ക് ഇഷ്ടമാണ് എന്നും സണ്ണി വെയിന്‍ പറഞ്ഞു. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രമാണ് റിലീസിന് കാത്തിരിക്കുന്ന സണ്ണി വെയ്ന്‍ ചിത്രം. ഏപ്രില്‍ ഒന്നിനാണ് ചിത്രം തിയറ്ററിലെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button