EntertainmentKeralaNews

സണ്ണി ലിയോൺ കൊച്ചിയിൽ

കൊച്ചി:ബോളിവുഡ് താരം സണ്ണി ലിയോൺ കൊച്ചിയിൽ എത്തി. ഇക്കി ഗായി മോഷൻ പിക്ച്ചേഴ്സിൻ്റെ ആദ്യ ചിത്രം പ്രഖ്യാപിയ്ക്കുന്നതിനായാണ് താരം കൊച്ചിയിലെത്തിയത്.

സ്മാർട്ട്‌ഫോൺ വിപണന ശൃംഖലയായ ‘ഫോൺ 4 ഡിജിറ്റൽ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനായി സണ്ണി എത്തിയപ്പോൾ ആയിരങ്ങളാണ് തടിച്ചുകൂട്ടിയത്.

മുൻപ് വനിതാ മാഗസിന്റെ അവാർഡ് നിശയിൽ പങ്കെടുക്കാൻ സണ്ണി ലിയോൺ കേരളത്തിൽ വന്നിട്ടുണ്ട്. അന്ന് യുവതാരം ജയസൂര്യയെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

https://youtu.be/WOnTAM8oCC0

പണംവാങ്ങി വഞ്ചിച്ചെന്ന കേസില്‍ നടി സണ്ണി ലിയോണിനെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. വിവാദത്തിനു ശേഷം ആദ്യമായാണ് സണ്ണി കൊച്ചിയിലെത്തുന്നത്.വിശ്വാസവഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സണ്ണി ലിയോണ്‍ ഒന്നാം പ്രതിയായ കേസില്‍, ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 29 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്ന് കാട്ടി പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി. ഷിയാസിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും ചോദ്യം ചെയ്യുക. ഇതേ കേസില്‍ സണ്ണി ലിയോണിനെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

സണ്ണി ലിയോണ്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ തുടര്‍ന്ന് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. നോട്ടീസ് നല്‍കാതെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം.

വാലന്റൈന്‍സ് ദിനത്തില്‍ അങ്കമാലിയില്‍ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെന്നാണ് കേസ്.പലതവണ സംഘാടകര്‍ പരിപാടി മാറ്റിവച്ചു. പിന്നീട് ബഹ്റൈനില്‍ പരിപാടി നടത്താമെന്ന് അറിയിച്ചെങ്കിലും അതു നടന്നില്ല. 2019ലെ പ്രണയദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും കരാര്‍ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നല്‍കാന്‍ സംഘാടകര്‍ തയാറായില്ലെന്നും ഇതാണ് പരിപാടി നടക്കാതിരിക്കാന്‍ കാരണമെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പണം കൈപ്പറ്റിയതായി ക്രൈംബ്രാഞ്ചിനോടും സണ്ണി ലിയോണ്‍ സമ്മതിച്ചിരുന്നു.

ജനുവരി 21ന് സ്വകാര്യ ചാനലിന്റെ പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികള്‍ക്കും ഡേറ്റ് നല്‍കിയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker