രാഹുൽ മാങ്കൂട്ടത്തിൽ രാജി വെയ്ക്കുമോ? നിലപാട് വ്യക്തമാക്കി സണ്ണി ജോസഫ്

'വീക്ഷണത്തിലെ എഡിറ്റോറിയൽ കോൺഗ്രസ് നിലപാടിനെതിര്; തിരുത്താൻ നിർദേശം നൽകിയെന്ന് കെപിസിസി പ്രസിഡന്റ്

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഒളിപ്പിച്ചുവെച്ച സ്ഥലം അവർക്ക് അറിയില്ലെങ്കിൽ കൂടെപോകാൻ താൻ തയ്യാറാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിൻ്റെ അറസ്റ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു കീഴ്‌വഴക്കമില്ലെന്നും രാഹുലിൻ്റെ രാജി ആവശ്യപ്പെടില്ലെന്നും ആ കട്ടിൽ കണ്ട് പനിക്കണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. വിവേക് കിരണിന് അയച്ച നോട്ടീസിൻ്റെ ഗതി തന്നെയാകും ഇതിനുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News