പ്രണയത്തിന് അതിവരമ്പുകളില്ല… പ്രണയിനിയ്ക്കും, ജീവിതപങ്കാളിയ്‌ക്കൊപ്പം ഗോപി സുന്ദര്‍! ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്‍മയി

കൊച്ചി: പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിയ്ക്ക് ഒപ്പമുള്ള ഗോപിസുന്ദറിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. അഭയയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

ഭാര്യയുമായി വേര്‍പിരിഞ്ഞ് അഭയ്ക്ക് ഒപ്പമാണ് ഗോപി സുന്ദര്‍താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച വിഷയമായിരുന്നു. ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരണ്‍മയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി . താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നായിരുന്നു അഭയ വെളിപ്പെടുത്തിയത്.

അഭയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഗോപിസുന്ദര്‍ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട ‘കോയിക്കോട്’ എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്.

നാക്കു പെന്റ നാക്കു ടക’, ‘വിശ്വാസം അതല്ലെ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണീ രാജു’, ‘2 കണ്ട്രീസ്’, ‘ജെയിംസ് ആന്റ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’ എന്നീ ചിത്രങ്ങളില്‍ ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭയ പാടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News