തിരുവന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ വേനൽമഴ തുടങ്ങി. ചൊവ്വാഴ്ച മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായി മഴപെയ്തു. വടക്കൻ കേരളത്തിൽ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ കുറവായിരുന്നു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്താകെ മഴ കൂടുതൽ ശക്തമാകും. വിവിധ ദിവസങ്ങളിലായി എട്ട് ജില്ലകൾക്ക് കനത്തമഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച കണ്ണൂരും കാസർകോടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് കനത്തമഴയ്ക്ക് സാധ്യത.
ശനിയാഴ്ചവരെ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ശനിയാഴ്ചയ്ക്കുശേഷം ഏതാനുംദിവസം മഴ കുറയും. അതിനുശേഷം വീണ്ടും സജീവമാകും. മേയ് പകുതിയോടെ കൂടുതൽ മഴപെയ്യാനും സാധ്യതയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

