24.3 C
Kottayam
Saturday, June 6, 2026

ദ സീക്രട്ട് ഓഫ് വിമൺ സിനിമയിലെ അഭിനയത്തിന് സുമാദേവിക്കു ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടിക്കുള്ള പുരസ്‌കാരം

Must read

ഡൽഹി : ഡൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം ജി . പ്രജേഷ്സെൻ സംവിധാനം ചെയ്ത ദി സീക്രട്ട് ഓഫ് വിമണിലൂടെ സുമാദേവിക്ക്. ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയിൽ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്.തുരുത്തിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ
കരുത്തുറ്റ ജീവിതം അസാമാന്യ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കിയെന്ന് ജൂറി അഭിപ്രായപ്പെട്ടു.
പതിനഞ്ചു വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിൽ ഡ്യൂപ്പ് ആയി വേഷം പ്രവർത്തിച്ചു വന്ന സുമാദേവി ആദ്യമായാണ്
ഒരു സിനിമയിൽ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നത്.

നിർമൽ കലിതാ സംവിദാനം ചെയ്താ “ബ്രോക്കൻ സോൾ” എന്ന ചിത്രത്തിലെ അഭിനയത്തിന് ആക്ഷെന്ദ്ര ദാസ് മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. അർമേനിയൻ ചിത്രമായ ദ സ്പ്രിങ് ആണ് മേളയിലെ മികച്ച ചിത്രം.ദുൽക്ക‍ർ സൽമാൻ നായകനായ ഹിറ്റ് ചിത്രം
“സീതാരാമം” പ്രതേക ജൂറി പുരസ്‌കാരത്തിന് അർഹമായി. ” 777 ചാർളി” എന്ന ചിത്രത്തിലൂടെ കിരൺരാജ് മികച്ച സംവിധായകനായി. ചൈനീസ് ചിത്രമായ “റ്റിൽ ലവ് ഡു അസ് പാർട്ടി ന്റെ സംവിധാകാൻ റാൻ ലീ ആണ് മികച്ച പുതുമുഖ സംവിധയകൻ. ബംഗ്ളാദേശ് ചിത്രമായ ദി സെവൻ ആണ് മികച്ച തിരക്കഥാ അവാർഡ് ലഭിച്ച ചിത്രം.

ആദ്യമായി നായികയായെത്തിയ ചിത്രത്തിലെ പുരസ്കാരലബ്‌ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് സുമാദേവി പ്രതികരിച്ചു.സിനിമയിൽ കൂടുതൽ സജീവമാകാൻ പ്രചോദനമാണ് പുരസ്കാരമെന്നും തൃശൂർ സ്വദേശിയായ സുമാദേവി പറയുന്നു.വ‍ർഷങ്ങളായി സ്റ്റണ്ട് മാസ്റ്റ‍ർ മാഫിയാ ശശിയുടെ അസിസ്റ്റന്റാണ് സുമാദേവി.വളരെ സ്വാഭാവിക അഭിനയ ശൈലിയാണ് ദി സീക്രട്ട് ഓഫ് വിമണിൽ സുമാദേവിയുടേതെന്ന്
സംവിധായകൻ പ്രജേഷ് സെൻ വ്യക്തമാക്കി.

- Advertisement -

പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് “സീക്രട്ട് ഓഫ് വിമൺ’ . ക്യാപ്റ്റൻ,വെള്ളം,മേരി ആവാസ് സുനോ എന്നീ സൂപ്പ‍ർഹിറ്റുകൾക്ക് ശേഷം ജി.പ്രജേഷ് സെൻ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും
സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപാണ് മറ്റൊരു നായിക.
അജു വ‍ർഗീസ്, ശ്രീകാന്ത് മുരളി, വെള്ളത്തിലൂടെ ശ്രദ്ധേയരായ മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദ‍ർ, ഉണ്ണി ചെറുവത്തൂർ
എന്നിവ‍ പ്രധാനവേഷത്തിലെത്തിയിരിക്കുന്നു.അങ്കിത് ഡിസൂസ, ജിതേന്ദ്രൻ , സാക്കിർ മണോലി, പൂജ മഹി, എന്നിവരും മറ്റ് വേഷത്തിലെത്തിയിരിക്കുന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാ‍ർ വി.വിയുടേതാണ് കഥ. എഡിറ്റിങ്-കണ്ണൻ മോഹൻ. ചിത്രം ഉർൻ പ്രേക്ഷകരിലെത്തും.

- Advertisement -

നിധീഷ് നടേരിയുടെ വരികൾക്ക് , അനിൽ കൃഷ്ണ ഈണം പക‍ർന്നിരിക്കുന്നു. ജോഷ്വാ.വി.ജെ ആണ്
പശ്ചാത്തല സംഗീതവും ഇംഗ്ലീഷ് ഗാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഷഹബാസ് അമൻ, ജാനകി ഈശ്വർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് ആണ് മ്യൂസിക് റൈറ്സ് സ്വന്തമാക്കിയത്.

കലാ സംവിധാനം-ത്യാഗു തവനൂർ, ഓഡിയോ ഗ്രഫി-അജിത് കെ ജോ‍‍ർജ്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോള‍ർ-ജിത്ത് പിരപ്പൻ കോട്, സ്റ്റുഡിയോ-ലാൽ മീഡിയ, ഡിഐ-ആക്ഷൻ ഫ്രേംസ് മീഡിയ, കളറിസ്റ്റ്-സുജിത് സദാശിവൻ, മേക്കപ്പ്-ലിബിൻ മോഹനൻ, കോസ്റ്റ്യൂം-അഫ്രിൻ കല്ലൻ,അസോസിയേറ്റ് ഡയറക്ടേഴ്സ്-വിഷ്ണു രവികുമാർ, ഷിജു സുലേഖ ബഷീർ,
ഡിഎ-എം കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ്-വിനിത വേണു, സ്റ്റിൽസ്-ലെബിസൺ ഫോട്ടോഗ്രഫി,അജീഷ് സുഗതൻ, ഡിസൈൻ-താമിർ ഓക്കെ പി ആർ ഒ – ആതിര ദിൽജിത്ത്, ഔട്ട്ഡോർ പബ്ലിസിറ്റി – സോളസ് കാലിക്കറ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week