EntertainmentKeralaNews

‘വാപ്പിച്ചിയെ പേടിയാണ്; ഇപ്പോഴും താമസിച്ച് വീട്ടിലെത്തിയാൽ വഴക്ക് പറയും’ നൽകിയ ഉപദേശത്തെ കുറിച്ചും ദുൽഖർ

കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ദുൽഖർ സൽമാൻ ഇന്ന്. പാൻ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള ചുരുക്കം മലയാളം നടന്മാരിൽ ഒരാളാണ് താരം. തമിഴും തെലുങ്കും കടന്ന് ഹിന്ദിയിൽ വരെ തിളങ്ങി നിൽക്കുകയാണ് ദുൽഖർ ഇപ്പോൾ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ മലയാളത്തിൽനിന്ന് കരിയർ ആരംഭിച്ച ദുൽഖറിന് ഇന്ന് ഇന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദമാണ് ഉള്ളത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ സീതാരാമം, ഛുപ്പ് തുടങ്ങിയ സിനിമകളുടെ വിജയമാണ് ദുൽഖറിന് കൂടുതൽ ആരാധകരെ സമ്മാനിച്ചത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ദുൽഖർ സിനിമയിലേക്ക് എത്തിയതെങ്കിലും തന്റേതായ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടാണ് ദുൽഖർ ഈ നേട്ടങ്ങളും ആരാധകരുടെ സ്നേഹവുമെല്ലാം സ്വന്തമാക്കിയത്. ആദ്യ സിനിമയായ സെക്കൻഡ് ഷോയ്ക്ക് ശേഷം വലിയ രീതിയിൽ വിമർശനങ്ങൽ കേട്ട നടനാണ് ദുൽഖർ. അവിടെ നിന്ന് ഫിനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുകയും സ്വന്തം വഴി വെട്ടി മുന്നോട്ട് കുതിക്കുകയായിരുന്നു താരം.

അഭിമുഖങ്ങളിലൊക്കെ മിക്കപ്പോഴും ദുൽഖറിനോട് മമ്മൂട്ടിയെ കുറിച്ച് ചോദിക്കൽ പതിവാണ്. മലയാളത്തിൽ ആയാലും മറ്റു ഭാഷകളിൽ ആണെങ്കിലും ഒരു ചോദ്യമെങ്കിലും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ, അതുപോലൊരു ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മമ്മൂട്ടിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. മുൻപൊരിക്കൽ ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് നടനോട് ഇക്കാര്യം ചോദിച്ചത്.

അദ്ദേഹത്തിനെ പേടിയാണ്, എന്നാൽ അത് ബഹുമാനത്തോടുകൂടിയ പേടിയാണെന്നാണ് ദുൽഖർ പറഞ്ഞത്. അത് തനിക്കിഷ്ടമാണെന്നും ദുൽഖർ പറഞ്ഞു. ‘ഇടക്ക് വഴക്ക് കേൾക്കാറുണ്ട്. അതെനിക്കിഷ്മാണ്. ഞാൻ വലുതായി, എനിക്ക് ഒരു കുടുംബമായി എങ്കിലും ഇപ്പോഴും താമസിച്ച് വരുമ്പോൾ അവർ വഴക്ക് പറയും. അവർ ഇപ്പോഴും മാതാപിതാക്കൾ തന്നെയാണ് എനിക്ക്. അതെനിക്കിഷ്ടമാണ്. കഴിഞ്ഞ ദിവസവും താമസിച്ചപ്പോൾ ഇത്രയും നേരമാണോ പ്രൊമോഷൻ എന്നു ചോദിച്ച് വഴക്ക് പറഞ്ഞു,’ എന്നായിരുന്നു ദുൽഖറിന്റെ മറുപടി.

മമ്മൂട്ടി നൽകിയ ഒരു ഉപദേശത്തെ കുറിച്ചും ദുൽഖർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘വീട്ടിൽ വളരെ കൂളാണ് വാപ്പിച്ചി. അദ്ദേഹം ഒരിക്കൽ എന്നോടു പറഞ്ഞു, തുടക്കകാലത്ത് ഒരു സിനിമ ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലാതെ വരുമ്പോൾ റഫ് ആയിട്ട് നിന്നാലെ അളുകൾ നമ്മളെ സീരിയസായി എടുക്കുകയുള്ളു. നിനക്ക് പിന്നെ ആ ലക്ഷ്വറിയുണ്ട്. നല്ല കുട്ടിയായി നിന്നോളു കുഴപ്പമില്ല, എനിക്ക് അങ്ങനെ പറ്റില്ലല്ലോ എന്ന്,’

മുൻപ് മറ്റൊരു അഭിമുഖത്തിൽ കരിയറിൽ മമ്മൂട്ടി മമ്മൂട്ടി ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ദുൽഖർ പറഞ്ഞിട്ടുണ്ട്, ചില സിനിമകൾക്ക് മോശം റിവ്യൂ ലഭിക്കുമ്പോള്‍ വാപ്പച്ചിയോട് അതേക്കുറിച്ച് സംസാരിക്കാറുണ്ട്. ഞാനും വായിച്ചു എന്നാവും അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം.

എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഇവിടെയില്ല. അവരുടെ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ആളുകള്‍ ആണ്. അതില്‍ വിഷമിക്കണ്ട എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളതെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. മമ്മൂട്ടിയോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും ദുൽഖർ പറഞ്ഞിട്ടുണ്ട്.

അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. മലയാളത്തിന് പുറമെ മറ്റും ഭാഷകളിലും റിലീസിനെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. നടൻ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker