വയനാട്: ബത്തേരിയിലിറങ്ങിയ പി എം 2വിനെ ദൗത്യസംഘം കാട്ടാനയെ മയക്കുവെടിവച്ചു. ഇന്ന് രാവിലെ തിരച്ചിലിനിറങ്ങിയ സംഘമാണ് കാട്ടാനയെ കണ്ടെത്തിയത്. കുപ്പാടി വനമേഖലയിൽ നിന്നാണ് ആനയെ കണ്ടെത്തിയത്.
ഞായറാഴ്ച മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ഫലംകാണാതെ ദൗത്യസംഘം മടങ്ങുകയായിരുന്നു. പിഎം 2വിന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതാണ് ദൗത്യസംഘത്തിനു തിരിച്ചടിയായത്. ആർആർടി സംഘത്തിനൊപ്പം രണ്ട് കുങ്കി ആനകളും സ്ഥലത്തുണ്ടായിരുന്നു. 150 പേരാണ് ദൗത്യത്തിൽ ഏർപ്പെട്ടത്.
കാട്ടാനയെ പിടികൂടാൻ വൈകുന്നതിലെ കാലതാമസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ബത്തേരിയിൽ വനം മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News