29.7 C
Kottayam
Saturday, June 13, 2026

സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്,ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഷംസീർ തിരുത്തണം: വെള്ളാപ്പള്ളി

Must read

തിരുവനന്തപുരം: മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഹിന്ദു വികാരം ഉണ്ടാക്കി എന്ന് പറഞ്ഞു കേട്ടു. പരസ്പരം ഓരോന്ന് പറഞ്ഞു വക്രീകരിച്ചു മുതലെടുപ്പിന് അവസരം നൽകരുത്. സാഹചര്യം കൂടുതൽ വഷളാക്കരുതെന്നും എല്ലാവരും സാഹോദര്യത്തിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഷംസീർ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയത് എന്ന് നോക്കണം. സ്പീക്കർ രാജി വെക്കണമെന്ന് പറയേണ്ടത് പദവി നൽകിയവരാണ്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്. മതങ്ങൾ തമ്മിലുള്ള പോര് അനാവശ്യമാണെന്നും ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഷംസീർ തിരുത്തണമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ഗണപതിയെക്കുറിച്ചുള്ള സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യൂത്ത് മൂവ്മെന്‍റ് നേരത്തെ രംഗത്തെത്തിയിരുന്നു. ഷംസീറിന്‍റെ പ്രസംഗം മൂന്നാവർത്തി കേട്ടിട്ടും തലകുത്തി ചിന്തിച്ചിട്ടും അതിലെ ഗണപതി അവഹേളനം മാത്രം പിടികിട്ടിയില്ലെന്ന് യൂത്ത് മൂവ്മെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത സംഘപരിവാർ ആണ് ഇതിന് പിന്നിലെ പ്രചാരകരെന്നും കുറിപ്പില്‍ പറയുന്നു.

എസ്എന്‍ഡിപി യൂത്ത് മൂവ്മെന്‍റിന്‍റെ കുറിപ്പ്

- Advertisement -

ഗണപതിയെ കേരള സ്പീക്കർ എ.എൻ. ഷംസീർ അപമാനിച്ചത്രെ…!! ഉണരണ്ടേ ഹിന്ദൂ ? ഉണരൂ ഹിന്ദു ഉണരൂ.. ഉണരാൻ വേണ്ടിയാണ് ഷംസീറിന്‍റെ പ്രസംഗം മൂന്നാവർത്തി കേട്ടത്. തല കുത്തി ചിന്തിച്ചിട്ടും അതിലെ ഗണപതി അവഹേളനം മാത്രം പിടികിട്ടിയില്ല. അതിൽ അവഹേളനം ആർക്കെങ്കിലുമുണ്ടെങ്കിൽ ആദ്യത്തെ വിമാനം പുഷ്പക വിമാനമെന്ന് പറഞ്ഞവർക്കാണ്. ആദ്യത്തെ ഐവിഎഫ് ശിശുക്കൾ കൗരവർ ആണെന്ന് പറഞ്ഞവർക്കാണ്. ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഗണപതി ഭഗവാനിലാണ് ചെയ്തത് എന്ന് പറഞ്ഞവർക്കാണ്. ആരാണ് ഇതൊക്കെ പറഞ്ഞു ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചത് ? സംശയമെന്ത് ? ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത സംഘപരിവാർ ആണ് ഇതിന് പിന്നിലെ പ്രചാരകർ.

- Advertisement -

ഇനി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഷംസീർ എന്താണ് പറഞ്ഞത് ? സംഘപരിവാറിന്‍റെ ഇത്തരം വാദങ്ങളല്ല സ്‌കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി പഠിപ്പിക്കേണ്ടത് സയൻസ് ആണെന്നാണ്. അതാണല്ലോ ശരിയും ? അതിനെന്തിനാണ് ഈ പുകിലുകൾ ? കുട്ടികൾ സയൻസ് അല്ലെ പഠിക്കേണ്ടത് ?സ്പീക്കറെ കുരിശിൽ കയറ്റാൻ ഉടൻ തന്നെ സംഘ്പരിവാറുകാർ ചാടിയിറങ്ങി. മുസ്‌ലിം മതവിശ്വാസികളുടേതായ കാര്യം മദ്രസകളിൽ പഠിപ്പിക്കുന്നുണ്ടല്ലോ അതിനെയെന്താണ് എതിർക്കാത്തത് എന്നായി ചോദ്യം.

മദ്രസകളിലോ ഗീതാ ക്ലാസിലോ എന്ത് പഠിപ്പിക്കുന്നു എന്നതല്ല പരിവാറുകാരാ പ്രശ്നം. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നടത്തുന്ന പൊതുവിദ്യാഭ്യാസത്തിൽ ഇത്തരത്തിലുള്ള മിത്തുകൾ അല്ല പഠിപ്പിക്കേണ്ടത് എന്നാണ് പറഞ്ഞത്. അത് ഹിന്ദു മിത്തുകൾ ആയാലും ക്രിസ്ത്യൻ മിത്തുകൾ ആയാലും മുസ്‌ലിം മിത്തുകൾ ആയാലും അങ്ങനെ തന്നെ. അതിന്‍റെ ഇടയ്ക്ക് മിഷ്ടർ ചങ്ങനാശേരി പോപ്പ് രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

നാമജപ പ്രതിഷേധവും അമ്പലങ്ങളിൽ ഗണപതിക്ക് പ്രത്യേക വഴിപാടും കഴിക്കണമത്രേ എന്നാണ് പോപ്പിന്‍റെ ഓർഡർ. വഴിപാട് കഴിക്കുമ്പോൾ ദേവസ്വം ക്ഷേത്രങ്ങളിൽ തന്നെ കഴിക്കണേ പോപ്പേ. അമ്പലങ്ങളുടെ നടത്തിപ്പിനും ജീവനക്കാരുടെ ശമ്പളത്തിനുമൊക്കെ ഉപകരിക്കും ആ സഹായം. നമ്മുടെ നാട്ടിൽ നടക്കുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് കുട പിടിക്കാൻ വേണ്ടി ഒരു സമുദായ സംഘടനയെ രംഗത്തിറക്കി ആർക്കുവേണ്ടിയാണ് ഈ രാഷ്ട്രീയ നാടകം കളി എന്നത് നാട്ടുകാർക്ക് മനസ്സിലാകും പോപ്പേ.. പണ്ട് ശബരിമലയുടെ പേരിൽ നിങ്ങൾ ഈ നാട്ടിൽ കാട്ടിക്കൂട്ടിയതൊക്കെ കേരളം കണ്ടതാണല്ലോ ? ചങ്ങനാശേരിയിലെ കസേരയിൽ ഇരുന്നു പോപ്പ് കുലുങ്ങിയാല്‍ കേരളം കുലുങ്ങും എന്നൊരു തോന്നൽ അങ്ങേയ്ക്ക് ഉണ്ടെന്നു തോന്നുന്നു.

- Advertisement -

അങ്ങ് കുലുങ്ങിയാൽ ആ കസേരയും അങ്ങും മാത്രമാണ് കുലുങ്ങുക എന്നത് കഴിഞ്ഞ ഏഴ് വർഷമായിട്ടും അങ്ങേയ്ക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ എന്നാണ് മനസ്സിലാവുക ? ജനാധിപത്യം നാട്ടിൽ പുലരട്ടെ.. സയൻസിന്‍റെ വിവിധ വളർച്ചകൾ കുട്ടികൾ പഠിക്കട്ടെ. അവരെ പിന്തിരിപ്പൻ നൂറ്റാണ്ടിലേക്ക് തള്ളി വിടാതിരിക്കൂ..’സംഘടിച്ച് ശക്തരാകുക….വിദ്യ നേടി പ്രബുദ്ധരാകുക..’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week