ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെയെ തീരുമാനിച്ചു. ഹൈക്കമാന്‍ഡാണ് സുഖ്ജിന്തര്‍ സിംഗിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരും. സുഖ്ജിന്തര്‍ സിംഗ് ഇന്നു തന്നെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ഝാക്കര്‍, മുന്‍ പിസിസി അധ്യക്ഷനായ പ്രതാപ് സിംഗ് ബാജ്വ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. ഹൈക്കമാന്‍ഡ് നിരീക്ഷകരോട് സംസാരിച്ച എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനായി വാദിച്ചിരുന്നു. എന്നാല്‍ സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെയ്ക്ക് മുന്‍ഗണന ഏറുകയായിരുന്നു.
മുഖ്യമന്ത്രിയാകാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബിക സോണി വ്യക്തമാക്കിയിരുന്നു. പഞ്ചാബില്‍ ഒരു സിക്ക് മുഖ്യമന്ത്രി വന്നില്ലെ ങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അഭിപ്രായവും ഇതിനിടെ ഉയര്‍ന്നിരുന്നു. ഇതോടെ രണ്‍ധാവെയ്ക്ക് അനുകൂലമായി തീരുമാനം എത്തുകയായിരുന്നു. പ്രതിസന്ധി പരിഹാരത്തിനും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുമായി എഐസിസി നിരീക്ഷകരായ അജയ് മാക്കനും ഹരീഷ് ചൗധരിയും ചണ്ഡീഗഡിലെത്തിയിരുന്നു.
പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും ചണ്ഡീഗഡില്‍ ക്യാന്പ് ചെയ്യുകയായിരുന്നു. പഞ്ചാബ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവച്ചത്. കോണ്‍ഗ്രസിലെ പടലപിണക്കങ്ങളെത്തുടര്‍ന്നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചത്. പാര്‍ട്ടി നിയമസഭാകക്ഷി യോഗം ചേരുന്നതിനു തൊട്ടുമുന്പായിരുന്നു രാജി.
അമരീന്ദര്‍ സിംഗിനെ നീക്കണമെന്നാവശ്യപ്പെട്ട് 50 എംഎല്‍എമാര്‍ ഒപ്പിട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്കു ക ത്തയച്ചതോടെയാണു രാജി അനിവാര്യമായത്. അടുത്ത ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പഞ്ചാബില്‍ നി യമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിലെ നേതൃപ്രതിസന്ധി പൊട്ടിത്തെറിയിലെത്തിയത്. അമരീന്ദര്‍ വിളിച്ച യോഗത്തില്‍ 15 എംഎല്‍എമാരേ പങ്കെടുത്തുള്ളൂ. 2002 മുതല്‍ അഞ്ചുവര്‍ഷക്കാലം മുഖ്യ മന്ത്രിയായിരുന്ന അമരീന്ദറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം തിരികെപ്പിടിച്ചാണ് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായത്.