ആലുവ: വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ കേസിൽ അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെ (19) ആലുവ റെയിൽവേ പോലീസ് പിടികൂടി. വന്ദേഭാരതിന്റെ പുറത്തുള്ള സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടിച്ചത്. ഏഴിന് രാവിലെ 7.15-ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത് അകപ്പറമ്പ് റെയിൽവേ ഗേറ്റിനുസമീപമാണ് വന്ദേഭാരതിനുനേരേ കല്ലേറുണ്ടായത്.
പ്രണയനൈരാശ്യം മൂലമാണ് കല്ലെറിഞ്ഞതെന്ന് യുവാവ് പറഞ്ഞതായി പോലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരേ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി.
ആർ.പി.എഫ്. ഡിവിഷണർ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നേതൃത്യത്തിൽ ആലുവ ഇൻസ്പെക്ടർ എ.പി. വേണു, സബ് ഇൻസ്പെക്ടർ കെ.എസ്. മണികണ്ഠൻ, വി.എ. ജോർജ്, കെ.എസ്. ഷിബു, വി.എസ്. ശരത്, കെ.ടി. ദേവദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Aluva Railway Police arrested 19-year-old Sujit Suresh for pelting stones at the Vande Bharat Express near Nedumbassery. The accused, a native of Angamaly, confessed that he committed the act due to frustration from a romantic failure. The incident, which caused damage to the train’s windows, was captured by the train’s external CCTV cameras. Sujit has been charged under non-bailable sections of the Indian Railway Act, and the police have conducted evidence collection at the site.


