24.2 C
Kottayam
Saturday, June 6, 2026

മുക്കുപണ്ട പണയ കേസില്‍ റിമാന്‍ഡിലായ കേരള ഗ്രാമീണ്‍ ബാങ്ക് അസി.മാനേജര്‍ ഡിജിറ്റല്‍ ബാങ്കിങ്ങില്‍ നടത്തിയത് വന്‍ ക്രമക്കേട്; സോഫ്റ്റ് വെയറില്‍ വ്യാജമായി ഫയലുകളുണ്ടാക്കി തട്ടിയത് ഒന്നര കോടിയോളം

Must read

കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം കവര്‍ന്ന് പകരം മുക്കുപണ്ടം പണയം വെച്ച് വന്‍ തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥന്‍ സുജേഷ് കോടികള്‍ തട്ടിയെടുത്തായി പരാതി. നേരത്തെ ജോലി ചെയ്ത പള്ളിക്കുന്നിലെ കേരളാ ഗ്രാമീണ്‍ ബാങ്കിലെ ഡിജിറ്റല്‍ ബാങ്കിങ് സര്‍വീസ് ഓഫീസില്‍ അസി.മാനേജരായി ജോലി ചെയ്യവേയാണ് 1, 46,31733രൂപ ഇയാള്‍ വിവിധ ഘട്ടങ്ങളിലായി തട്ടിയെടുത്തത്.

ബാങ്കില്‍ ജോലി ചെയ്തിരുന്ന 2020 ജൂലായ് ഒന്നുമുതല്‍ 2024 ജൂണ്‍ 23 വരെയുള്ള കാലയളവിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ കോര്‍ ബാങ്കിങ്ങ് സൊല്യുഷന്‍ സോഫ്റ്റ് വെയറില്‍ വ്യാജമായി ഫയലുകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ അര്‍ഹരായവര്‍ക്ക് നാഷനല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന തുകയില്‍ ഏജന്‍സിയായ ബാങ്കിന് ലഭിക്കേണ്ട വിഹിതമാണ് ബാങ്കിനെ കബളിപ്പിച്ച് പണം സുജേഷ് സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും അമ്മയുടെയും അക്കൗണ്ടിലേക്കും മാറ്റിയത്.

- Advertisement -

ബാങ്കിന്റെ സീനിയര്‍ മാനേജര്‍ എന്‍ നന്ദകുമാര്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. ബാങ്കില്‍ സഹജീവനക്കാരോട് കൂടുതല്‍ അടുത്ത് ഇട പെടാത്ത പ്രകൃതക്കാരനായ സുജേഷ് ജോലിയില്‍ അതിസമര്‍ത്ഥനായിരുന്നു. ഇതിലൂടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിശ്വാസം ആര്‍ജ്ജിച്ച ഇയാള്‍ അവിടെ തന്നെ നാലു വര്‍ഷത്തോളം തുടര്‍ച്ചയായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിയെടുത്തു.

- Advertisement -

കഴിഞ്ഞ മാസം ജീവനക്കാരന്‍ പൊലിസ് പിടിയിലായതിന് ശേഷം പൊലിസ് നേരത്തെ ജോലി ചെയ്ത സ്ഥലങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതോടെയാണ് കോടികളുടെ വെട്ടിപ്പ് പുറത്തുവന്നത്. അടുത്ത ദിവസം തന്നെ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുജേഷിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കൊടേരി അറിയിച്ചു.

- Advertisement -

കേരള ഗ്രാമീണ്‍ ബാങ്ക് താഴെ ചൊവ്വ ബ്രാഞ്ചിലെ അസി.മാനേജരായ കണ്ണാടിപറമ്പിലെ വി. സുജേഷ്34 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ബാങ്ക് ലോക്കറില്‍ നിന്നും കൈവശപ്പെടുത്തി പകരം തിരൂര്‍ പൊന്ന് ലോക്കറില്‍ വയ്ക്കുകയായിരുന്നു. ബാങ്കില്‍ നിന്നെടുത്ത സ്വര്‍ണം വിവിധ സ്വകാര്യ ബാങ്കുകളില്‍ പണയം വെച്ചാണ് പണം സമ്പാദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week