കാല്‍ നടയാത്രക്കാരായ അമ്മയേയും മകളേയും ഇടിച്ച് തെറിപ്പിച്ചത് അമിത വേഗത്തിലെത്തിയ കാര്‍; അമ്മ അപകട സ്ഥലത്ത് തന്നെ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മകള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ചു. അമ്മ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. മടവൂര്‍ തോളൂരിലാണു സംഭവം. അപകടത്തില്‍ പള്ളിമേടതില്‍ വീട്ടില്‍ സബീന (39) മരിച്ചു. ഇവരുടെ മകള്‍ അല്‍ഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.

റോഡിന്റെ വലതുവശത്തുകൂടി പോകുകയായിരുന്ന സബീനയെയും അല്‍ഫിയയെയും അമിതവേഗതയിലായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. ഉടന്‍ തന്നെ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സബീന മരിച്ചു. റിട്ട. സൈനിക ഉദ്യോഗസ്ഥനായ സാബു എന്നയാളാണു കാര്‍ ഓടിച്ചിരുന്നത്. മറ്റൊരാള്‍ കൂടി കാറിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News