24.9 C
Kottayam
Saturday, June 6, 2026

പ്ലസ്ടു വിദ്യാര്‍ഥിയുടെ ആത്മഹത്യ; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

Must read

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ പ്ലസ്ടു വിദ്യാര്‍ഥിയുടെ ആത്മഹത്യ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്നാണ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തത്. ഇതോടെ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി, വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു.

അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് 17കാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പീഡനത്തെ കുറിച്ച് പരാതി നല്‍കിയപ്പോള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിയെയാണ് കുറ്റപ്പെടുത്തിയത് എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. തുടര്‍ന്ന് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്ന പ്രിന്‍സിപ്പാളിനെതിരെ വിദ്യാര്‍ത്ഥികളും, വനിതാ സംഘടനകളും സമരത്തിന് ഇറങ്ങുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സംസ്‌ക്കരിക്കും. പ്രിന്‍സിപ്പാള്‍ അറസ്റ്റിലായശേഷമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങു എന്നായിരുന്നു രക്ഷിതാക്കളുടെ നിലപാട്. വാട്സാപ്പിലൂടെ മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം അധ്യാപകന്‍ സ്പെഷ്യല്‍ ക്ലാസ് എന്ന വ്യാജേന വിദ്യാര്‍ഥിയെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

മാസങ്ങളോളം ഇത്തരത്തില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. അധ്യാപകനെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ഉടുമല്‍പേട്ട സബ് ജയിലില്‍ ഈ മാസം 26 വരെ റിമാന്‍ഡില്‍ വിടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week