കണ്ടിട്ട് കൊതിയാവുന്നു എന്ന് കമൻ്റ്, കലക്കൻ മറുപടി നൽകി അപർണ നായർ, അഭിനന്ദനങ്ങളുമായി ആരാധകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അപർണ നായർ. മയൂഖം എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നോട്ട്ബുക്ക് എന്ന ചിത്രത്തിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. എങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് നിവേദ്യം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷമാണ്. പിന്നീട് മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അപർണ. നടിയുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ ഇൻസ്റ്റഗ്രാം വഴി അറിയിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് എല്ലാ മികച്ച സ്വീകരണമാണ് ഇൻസ്റ്റഗ്രാമിൽ നിന്നും ലഭിക്കുന്നത്. അടുത്തിടെ താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. വളരെ മാന്യമായി വസ്ത്രം ധരിച്ചുകൊണ്ട് ആയിരുന്നു താരം ഈ ചിത്രങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ എല്ലാ ചിത്രങ്ങൾക്കും താഴെ ഞരമ്പ് കമൻറുകൾ ഇടുന്ന ഒരു കൂട്ടം ആളുകൾ എപ്പോഴും ഉണ്ടാകുമല്ലോ. അത്തരത്തിൽ ഒരാളുടെ കമൻറ് താരം നൽകിയ ഗംഭീര മറുപടി ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
കൊതിയാവുന്നു എന്നാണ് ഒരു ഞരമ്പുരോഗി അപർണയുടെ ചിത്രത്തിന് താഴെ കമൻറ് ഇട്ടത്. ഇതിന് കലക്കൻ മറുപടി ആണ് അപർണ നൽകിയിരിക്കുന്നത്. “ആണോ? വീട്ടിലുള്ളവരെ കാണുമ്പോഴും ഈ കൊതി തോന്നാറുണ്ടോ?” എന്നായിരുന്നു അവർ നൽകിയ മറുപടി. നിരവധി ആളുകളാണ് ഇപ്പോൾ അപർണയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾക്ക് ഇങ്ങനത്തെ മറുപടി തന്നെ നൽകണമെന്നാണ് എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്.
താമര എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇതിനു മുൻപ് കൽകി എന്ന ചിത്രത്തിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ടോവിനോ തോമസ് ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാള സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലാത്ത ആരാണ്. എങ്കിലും നടിയുടെ കൂടുതൽ മികച്ച വേഷങ്ങൾക്ക് വേണ്ടി ഇപ്പോഴും ആരാധകർ കാത്തിരിക്കുകയാണ്.