ആയുര്‍വേദാശുപത്രിയിലെ മരുന്നില്‍ വെള്ളം നിറച്ച് തട്ടിപ്പ്,പിടിയ്ക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാര്‍ത്തികപ്പള്ളി: ഗവ. ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തി.താല്‍ക്കാലിക ജീവനക്കാരിയായ കുമാരപുരം എരിക്കാവ് മാമൂട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ അരുണയെ(32) ആണ് ശനിയാഴ്ച വൈകിട്ട് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയിലെ മരുന്നു വിതരണം അരുണയാണ് കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അരുണ അവധി എടുത്ത ദിവസം ഡോക്ടര്‍ നേരിട്ടായിരുന്ന രോഗികള്‍ക്ക് മരുന്നു നല്‍കിയത്.എന്നാല്‍ പെട്ടിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മരുന്നുകുപ്പികള്‍ മരുന്നെന്ന വ്യാജേന വെള്ളംനിറച്ചിരിയ്ക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

തുടര്‍ന്ന് ആശുപത്രിയിലെ മരുന്നിന്റെ സ്റ്റോക്ക് ഡോക്ടറുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ പരിശോധിച്ചിരുന്നു. മരുന്നിനു നിലവാരം ഇല്ലെന്ന് ജനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നതായി പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു.തുടര്‍ന്ന് തെറ്റ് പറ്റിയതായും മരുന്നിന്റെ പണം അടയ്ക്കാമെന്നും ഇവര്‍ സമ്മതിച്ചിരുന്നു.എന്നാല്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ആശുപത്രി പൂട്ടിയ അധികൃതര്‍ തിങ്കളാഴ്ച അനന്തര നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചു.ഇതിനുശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ അരുണ തൂങ്ങിമരിയ്ക്കുകയായിരുന്നു.മൃതദേഹം ഹരിപ്പാട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News