27.5 C
Kottayam
Sunday, June 7, 2026

ജപ്തിക്കായി ബാങ്ക് അധികൃതരെത്തിയപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കി യുവതിയും മകളും പ്രായമായ അമ്മയും

Must read

തിരുവനന്തപുരം: ജപ്തിക്കായി ബാങ്ക് അധികൃതരെത്തിയപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കി യുവതിയും മകളും പ്രായമായ അമ്മയും. പോത്തൻകോട് ആണ് സംഭവം. ശലഭ എന്ന യുവതിയാണ് ജപ്തിക്കായി എസ്ബിഐ ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾ പെട്രോളുമായി വീടിനുള്ളിൽ ആത്മഹത്യ ഭീഷണി നടത്തുന്നത്. 

2013 ൽ അറുമുഖൻ എന്ന ഒരു കച്ചവടക്കാരൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ‌  നിന്ന് 35 ലക്ഷം രൂപ ലോണെടുത്തിരുന്നു. അറുമുഖൻ ഇവിടെ കച്ചവടം നടത്തുകയായിരുന്നു. ഇവിടെ കല്യാണം കഴിച്ച് താമസമാരംഭിച്ചു. 2014 ലാണ് ഇയാൾ ശലഭ എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇതിൽ ഒരു കുട്ടിയുണ്ട്. 2017 ൽ അറുമുഖൻ ഇവരെ ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് തിരിച്ചു പോയി. ഇപ്പോൾ  യാതൊരു ബന്ധവുമില്ല. പിന്നീട് ബാങ്കിൽ നിന്നും പണമടക്കാനുള്ള നോട്ടീസ് വരുന്നത് അനുസരിച്ച് ബാങ്കിൽ ശലഭ പണമടച്ചു കൊണ്ടിരുന്നു. ഏകദേശം 25 ലക്ഷത്തോളെ രൂപ ഇതിനകം അടച്ചു എന്നാണ് ശലഭ പറയുന്നത്. 

എടുത്ത വായ്പ വെച്ചു നോക്കുമ്പോൾ ഇനി 9 ലക്ഷം രൂപ കൂടിയേ അടക്കാനുള്ളൂ. എന്നാൽ 50 ലക്ഷത്തോളം രൂപ ഇനിയും അടക്കണമെന്നാണ് ബാങ്ക് പറയുന്നത്. കഴിഞ്ഞ ദിവസം ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുമ്പ് വീട് പൂട്ടി ഇറങ്ങണമെന്ന് ബാങ്കിന്റെ അന്ത്യശാസനം. എന്നാൽ പോകാൻ മറ്റൊരിടമില്ല എന്നാണ് ശലഭ പറയുന്നത്. പല തവണകളായി 25 ലക്ഷത്തോളം അടച്ചു എന്ന് ശലഭ പ്രതികരിച്ചു. ബാങ്കിന്റെ ഭാ​ഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള ഇളവുകൾ അനുവദിക്കണമെന്ന് ശലഭ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week