26 C
Kottayam
Saturday, June 6, 2026

കോവിഡ് മരണം: ആത്മഹത്യകൂടി ഉൾപ്പെടുത്തിക്കൂടേയെന്ന് സുപ്രീംകോടതി,കുട്ടികളിലെ രോഗ നിരക്ക് വർധിയ്ക്കുന്നു

Must read

ന്യൂഡൽഹി:കോവിഡ് ബാധിതർ ആത്മഹത്യ ചെയ്താലും അത് കോവിഡ് മരണത്തിന്റെ കണക്കിൽപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി. കോവിഡ് മരണം നിശ്ചയിക്കാൻ കേന്ദ്രം തയ്യാറാക്കിയ പുതിയ മാർഗരേഖ പരിശോധിച്ചുകൊണ്ടാണ് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പരാമർശിച്ചത്..

അപകടം, ആത്മഹത്യ, കൊലപാതകം, വിഷം അകത്തുചെന്നുള്ള മരണം എന്നിവയിൽ അവർ കോവിഡ് രോഗിയാണെങ്കിൽപ്പോലും കോവിഡ് മരണമായി കണക്കാക്കില്ലെന്നാണ് കേന്ദ്രത്തിന്റെ മാർഗരേഖയിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് ആത്മഹത്യകൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ കോടതി ആവശ്യപ്പെട്ടത്..

കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം മരിച്ചാൽ ‘കോവിഡ് മരണ’മായി കണക്കാക്കി സർട്ടിഫിക്കറ്റ് നൽകുമെന്ന് മാർഗരേഖയിൽ പറയുന്നു. മരണ സർട്ടിഫിക്കറ്റ് ലഭ്യമല്ലാതിരിക്കുകയോ സർട്ടിഫിക്കറ്റിൽ പറയുന്ന മരണകാരണത്തിൽ ബന്ധുക്കൾ തൃപ്തരല്ലാതിരിക്കുകയോ ചെയ്താൽ അത്തരം സാഹചര്യം കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങൾ ജില്ലാതല കമ്മിറ്റികളുണ്ടാക്കണമെന്ന് മാർഗരേഖയിൽ പറയുന്നുണ്ട്. ഈ കമ്മിറ്റികളുണ്ടാക്കേണ്ട സമയക്രമം, കമ്മിറ്റിക്ക് മുൻപാകെ മരിച്ചവരുടെ ബന്ധുക്കൾ ഹാജരാക്കേണ്ട രേഖകൾ, ആശുപത്രികൾ നൽകേണ്ട രേഖകൾ എന്നിവ സംബന്ധിച്ചും വ്യക്തതയുണ്ടാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം കൂടുന്നു. ചികിത്സയിലുള്ളതിൽ 7 ശതമാനം കുട്ടികൾ ആണെന്നാണ് പുതിയ കണക്ക്. മാർച്ചിൽ ഇത് 4 ശതമാനത്തിൽ താഴെ ആയിരുന്നു. കേരളത്തിൽ ചികിൽസയിലുള്ളവരിൽ 8.62ശതമാനവും കുട്ടികളാണ്.

- Advertisement -

18 വയസിന് മുകളിലുള്ളവരിൽ വാക്സിനേഷൻ ഉള്ളതിനാൽ ഇനി കൊവിഡ് കാര്യമായി ബാധിക്കുക കുട്ടികളെയാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week