ഉടന്‍ ഹാജരായില്ലെങ്കില്‍ എറണാകുളം കളക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടും, എസ്.സുഹാസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്ക കേസില്‍ എറണാകുളം ജില്ലാകളക്ടര്‍ എസ്.സുഹാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.പള്ളി വിധി നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ ഇന്ന് കളക്ടര്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കളക്ടര്‍ ഹാജരാകാതെ വന്നതോടെയാണ് കോടതി ക്ഷോഭിച്ചത്.ഉടന്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും കോടതി പറഞ്ഞു.

വിധി നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥ സമീപനം പ്രകടിപ്പിയ്ക്കാത്ത കളക്ടര്‍ കോടതിയെ അപമാനിയ്ക്കുകയാണ്.ആവശ്യത്തിന് സമയം തന്നിട്ടും ക്രിയാത്മക സമീപനങ്ങള്‍ സ്വീകരിച്ചില്ല.പള്ളിക്കേസുമായി ബന്ധപ്പെട്ട് തനിയ്ക്ക് നിരന്തരം ഭീഷണിക്കത്തുകള്‍ ലഭിയ്ക്കുന്നു. തന്നെ ജീവനോടെ കത്തിയ്ക്കുമെന്ന് കത്തുകളില്‍ മുന്നറിയിപ്പുണ്ടെന്നും ജസ്റ്റിസ് സുരേഷ് കുമാര്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News