31.1 C
Kottayam
Saturday, May 18, 2024

വൈദ്യുതി ചാര്‍ജിലെ സബ്‌സിഡി അടുത്തമാസം മുതല്‍ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍

Must read

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി അടുത്ത മാസം മുതല്‍ ലഭിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള അറയിച്ചു. ബില്‍ തുക അടയ്ക്കാന്‍ തവണ ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി അടുത്ത മാസത്തെ ബില്ലില്‍ കുറച്ച് നല്‍കും.

ബില്‍ തുക അഞ്ച് തവണകളായി അടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെക്ഷനിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് അപേക്ഷ നല്‍കുകയോ അല്ലെങ്കില്‍ 1912 എന്ന നമ്പറില്‍ വിളിച്ച് ആവശ്യപ്പെടുകയോ വേണം. തവണ ആവശ്യമില്ലാത്തവര്‍ക്ക് ബില്‍ തുകയുടെ 70 ശതമാനം അടയ്ക്കാം. സബ്‌സിഡി കിഴിച്ച് ബാക്കിവരുന്ന തുക അടുത്ത മാസം അടയ്ക്കാമെന്നും കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week