KeralaNews

വിവാഹത്തിനൊരുങ്ങി സുബി,കരള്‍ നല്‍കാന്‍ ആളെയും കിട്ടി; വിശ്വസിക്കാനാകാതെ സൃഹുത്തുക്കള്‍

കൊച്ചി:ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായിരുന്ന സുബി സുരേഷിന്റെ മരണം പ്രേക്ഷകര്‍ക്കാര്‍ക്കും ഇപ്പോഴും വിശ്വസിക്കാവുന്നതല്ല. മൂന്നാഴ്ചയായി ആശുപത്രിയിലായിരുന്നു സുബി. ഏറെക്കാലത്തെ നിര്‍ബന്ധത്തിനു ശേഷം ഈ അടുത്ത കാലത്താണ് സുബിസുരേഷ് വിവാഹത്തിനു തയ്യാറായതെന്ന് സുഹൃത്ത് കെഎസ് പ്രസാദ്. അടുത്തുതന്നെ ആ മംഗളകര്‍മം നടക്കാനിരുന്നതാണെന്നും സുഹൃത്ത് കെഎസ് പ്രസാദ് പറഞ്ഞു.

എന്നാല്‍ അതിനിടയിലായിരുന്നു വയ്യാതായത്. ഈ ആഴ്ച തന്നെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താമെന്ന് കരുതിയതാണ്. പക്ഷേ അതിനിടെ ഇന്‍ഫക്ഷന്‍ വന്ന് രോഗം മൂര്‍ച്ഛിച്ചു. സ്റ്റാന്‍ഡപ് കോമഡി പറയുന്ന പെണ്‍കുട്ടികള്‍ വളരെ ചുരുക്കമാണ്. അതില്‍ ശ്രദ്ധേയയായ താരമാണ് സുബിയെന്നു പ്രസാദ് പറയുന്നു.

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി. കരൾ മാറ്റി വയ്ക്കാന്‍ ഉള്‍പ്പടെ ശ്രമിക്കുന്നതിനിടെയാണ് സുബിയുടെ മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button