24.6 C
Kottayam
Friday, June 5, 2026

ഞാൻ ഇപ്പോൾ വീട്ടിലാണ്; ഒളിച്ചോടിയതിന് ശേഷമുള്ള ജീവിതം ഇങ്ങനെ! വീട്ടുകാരുടെ പ്രതികരണം ; മനസ്സ് തുറന്ന് സുബി സുരേഷ്

Must read

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുബി സുരേഷിൻറെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം .സുബി സുരേഷും നസീര്‍ സംക്രാന്തിയും വിവാഹിതാരാവന്‍ പോവുകയാണെന്നുള്ള വാർത്തയും ഇരുവരും വിവാഹ വേഷത്തില്‍ നില്‍ക്കുന്ന വീഡിയോയുമാണ് പുറത്തുവന്നത്

സുബി സുരേഷ് ഒളിച്ചോടി, വരന്‍ നസീര്‍ സംക്രാന്തി എന്ന ക്യാപ്ഷനുമായുള്ള കൈരളി ചാനലിന്റെ പുതിയ പരിപാടിയ്ക്കുള്ള വീഡിയോയായിരുന്നു ഇത്.വീഡിയോ വൈറലായി മാറിയതോടെയായിരുന്നു എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് ആരാധകരെത്തിയത്. വീഡിയോ വൈറലായി മാറിയതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍

ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. ഒളിച്ചോടിപ്പോയിട്ടില്ല. പോവുമ്പോള്‍ പറഞ്ഞിട്ടേ പോവുള്ളൂ. ആരെ വേണമെങ്കിലും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ തന്നിട്ടുണ്ട്. ആരെ വേണമെങ്കിലും കെട്ടിക്കോ, നിന്റെ ബുദ്ധിക്ക് അനുസരിച്ച് ഒരാളെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞിട്ടുണ്ട് വീട്ടില്‍ നിന്ന്. അതുകൊണ്ട് ഒളിച്ചോടേണ്ട സാഹചര്യമൊന്നുമില്ല. ആരെയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അമ്മയൊക്കെ അപ്പോള്‍ കൈപിടിച്ച് തരും. അങ്ങനെയുള്ള വീട്ടുകാരാണ്. എങ്ങും പോയിട്ടില്ലെന്ന് പ്രേക്ഷകരെ അറിയിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ വന്നത്. ഇത് കേട്ട് സന്തോഷിക്കുന്നവരും സങ്കടപ്പെടുന്നവരുമുണ്ടാവും. എന്താണെങ്കിലും എങ്ങും പോയിട്ടില്ല. കൈരളിയിലെ ഒരു പരിപാടിയുടെ ഭാഗമായാണ്. അവര്‍ അത് പ്രമോട്ട് ചെയ്യാനായി അങ്ങനെ ഉപയോഗിച്ചു. സോഷ്യല്‍ മീഡിയയും അതേറ്റെടുത്തു. താന്‍ വീട്ടിലുണ്ടെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ലെന്നേ, മമ്മിക്ക് ഫോണ്‍ കൊടുക്കേണ്ട കാര്യമൊന്നുമില്ല ഞാന്‍ ഇവിടെത്തന്നെയുണ്ട്.

പരിപാടിയെക്കുറിച്ച് നേരത്തെ തന്നെ വീട്ടില്‍ പറഞ്ഞിരുന്നു. പ്രമോ ചെയ്യുന്നതിന് മുന്‍പ് അവരും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്ക് ചിരിയാണ്. അമ്മയും അനിയനും ഭാര്യയുമൊന്നും ഇതുവരെ ചിരി നിര്‍ത്തീട്ടില്ല. അമ്മയായിരുന്നു ഉറക്കത്തില്‍ നിന്നും വിളിച്ച് ഈ വാര്‍ത്ത കാണിച്ചത്. പ്രമോഷന്‍ ചെയ്‌തോളാന്‍ ഞാന്‍ സമ്മതിച്ചിരുന്നതാണെന്നും സുബി പറയുന്നു. വീട്ടിലെ കാര്യങ്ങളില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് താരം പറഞ്ഞതോടെ ആരാധകര്‍ സന്തോഷത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week