27.4 C
Kottayam
Thursday, June 4, 2026

ബിനീഷ് കോടിയേരി കേസില്‍ വെള്ളാപ്പള്ളിയും പ്രതിയാകും; സുഭാഷ് വാസു

Must read

ആലപ്പുഴ: ബിനീഷ് കോടിയേരിക്ക് എതിരായ ലഹരി മരുന്ന് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബവും ഉള്‍പ്പെടുമെന്ന് സുഭാഷ് വാസു. നിക്ഷേപം നടത്തിയത് പാലാ സ്വദേശി ടോമി മാളിയേക്കല്‍ വഴി ആണ്. ഇയാളുടെ വീട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
കേരളത്തില്‍ നാലാം മുന്നണി നിലവില്‍ വരും.

തന്റെ നേതൃത്വത്തില്‍ ഉള്ള ബിഡിജെഎസ് നാലാം മുന്നണിക്ക് നേതൃത്വം കൊടുക്കുമെന്ന് സുഭാഷ് വാസു പറഞ്ഞു. കേന്ദ്ര ബിജെപിയുടെയും കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ ബിഡിജെഎസിന് ഉണ്ട്. ഇതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പിന്തുണ ആവശ്യമില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ സുരേന്ദ്രന്റെ ഔദാര്യം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളപ്പണ കേസില്‍ നിന്ന് രക്ഷതേടി തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര ബിജെപി നേതാക്കളുടെ കാല് പിടിച്ചുവെന്നും സുഭാഷ് വാസു ആരോപിച്ചു. സംവരണ വിഷയത്തില്‍ ധാര്‍മ്മിക പരിഹാരം കാണാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. സംവരണം നേടിക്കൊടുക്കുന്നതില്‍ വെള്ളാപ്പള്ളി നടേശന് ആര്‍ജ്ജവക്കുറവാണ്. എല്‍ഡിഎഫിനും യുഡിഎഫിനും എതിരെ സമരം ബിഡിജെഎസ് സമരം ചെയ്യും.വെള്ളാപ്പള്ളിക്ക് ധൈര്യം ഉണ്ടെങ്കില്‍ എന്‍ഡിഎ തള്ളി പറയണം. അങ്ങനെ പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week