22.3 C
Kottayam
Wednesday, November 27, 2024

ഈഴവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്ന് സുഭാഷ് വാസു, തുഷാറിന് ശതകോടികളുടെ അനധികൃത സമ്പാദ്യം

Must read

ആലപ്പുഴ: ഈഴവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്നും വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് വാസു ആരോപിച്ചു.

പാര്‍ലമെന്റ് ഇലക്ഷനില്‍ ആറ്റിങ്ങല്‍ ആലപ്പുഴ സീറ്റുകള്‍ സി.പി.എമ്മിനു വേണ്ടി വെള്ളാപ്പള്ളിയും തുഷാറും കച്ചവടം നടത്തി. അരൂര്‍ ഉപതെരഞ്ഞെടുപ്പ് സീറ്റിലും സി.പി.എമ്മുമായി കുതിര കച്ചവടം നടത്തി. കോന്നിയില്‍ തനിക്ക് വസ്തു ഉണ്ടെന്നത് സത്യമാണെന്നും സുഭാഷ് വാസു പറഞ്ഞു. മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്നും സുഭാഷ് കൂട്ടിച്ചേര്‍ത്തു. തുഷാറിന് അനധികൃത സ്വത്തുണ്ട്. വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചു.

കേരളത്തിലെ ആറ് മണ്ഡലങ്ങളില്‍ എസ്.എന്‍.ഡി.പി സര്‍ക്കുലറുകള്‍ ഇറക്കി എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് തുഷാര്‍ അടക്കം ചെയ്തത്. ബി.ഡി.ജെ.എസിനെ വിഢികളാക്കിയ അദ്ദേഹം പ്രസ്ഥാനത്തെ തന്നെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു പറഞ്ഞു.

തുഷാറിന്റെ സമ്പത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായും സുഭാഷ് വാസു ആരോപിച്ചിട്ടുണ്ട്. 2002ല്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുമ്പോള്‍ അവര്‍ സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ സമ്പത്ത് ഒരു കോടി 80 ലക്ഷം രൂപയായിരുന്നു. ഇന്ന് ഏകദേശം 500 കോടിയുടെ സമ്പത്ത് അദ്ദേഹത്തിനുണ്ട്. അദ്ദേഹം എന്‍.ഡി.എയുമായി സഹകരിക്കുന്നത് നിയമാനുസൃതമല്ലാതെ സമ്പാദിച്ച സ്വത്ത് സമ്പത്ത് നഷ്ടപ്പെടുമോ എന്ന വ്യഥകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് കോന്നിയില്‍ വസ്തുവുണ്ടെന്ന് കാര്യം അദ്ദേഹം സ്ഥിരീകരിച്ചു.

2002 കാലഘട്ടത്തില്‍ ഹരിപ്പാടുള്ള ഹോട്ടല്‍ വിറ്റ് വാങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി പ്രസ്ഥാനത്തില്‍ നിന്ന് ഊറ്റിയെടുത്ത സ്വത്തുകൊണ്ട് വെള്ളാപ്പള്ളി കുടുംബം മക്കാവുവില്‍ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ടെന്നും സുഭാഷ് വാസു ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം...

Popular this week