KeralaNews

ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്കും ലോറിയും കൂട്ടിയിടിച്ചു,എസ്ഐക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ജോലി കഴിഞ്ഞ് മടങ്ങവേ സബ് ഇന്‍സ്പെക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. നെയ്യാറ്റിൻകര പരശുവയ്ക്കൽ സ്വദേശിയായ സുരേഷ് കുമാർ( 55) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ ആറാലുമൂട്ടിൽ വച്ച് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

സംഭവ സ്ഥലത്തു വച്ചു തന്നെ സുരേഷ് മരിച്ചു. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചില്‍ എസ്ഐ ആയിരുന്നു സുരേഷ്. മൃതദേഹം ഇന്ന് സംസ്കരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button