24 C
Kottayam
Thursday, June 4, 2026

കൊല്ലത്തെ വീട്ടിലേക്ക് പുറപ്പെട്ട അക്‌സയും സഹപാഠി ഡോണലും വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍;എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ ആകപ്പെട്ടോയെന്ന് ആദ്യം സംശയം തോന്നിയത് ചാനല്‍ സംഘത്തിന്‌

Must read

മുട്ടം: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍ സംഘത്തിനുണ്ടായ സംശയം. ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടു. ആളെ കണ്ടതുമില്ല. മലിനജലം ഒഴുക്കുന്നത് കാണാഞ്ഞതിനെ തുടര്‍ന്ന് സംഘം മടങ്ങി. പിന്നീട് വൈകീട്ട് നാലുമണിയോടെ വീണ്ടും ചാനല്‍ സംഘമെത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി. തുടര്‍ന്നുള്ള അന്വേഷണമാണ് നടുക്കുന്ന ദുരന്തം പുറത്തു കൊണ്ടു വന്നത്.

മുട്ടം എം.ജി.എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് പരേതനായ ഷാജിയുടെ മകന്‍ ഡോണല്‍ ഷാജി(22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിനി പത്തനാപുരം മഞ്ഞക്കാല തലവൂര്‍ പള്ളിക്കിഴക്കേതില്‍ റെജി സാമുവലിന്റെ മകള്‍ അക്സാ റെജി(18) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

- Advertisement -

പ്രാദേശിക ചാനല്‍ സംഘത്തിനുണ്ടായ സംശയം പ്രദേശവാസിയായ സിനാജ് മലങ്കരയോട് വിവരം പറഞ്ഞു. ഇദ്ദേഹം വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു.ഡോണലിന്റെയും അക്സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്.

- Advertisement -

അപ്പോഴാണ് എഞ്ചിനിയറിങ് കോളേജിലെ കുട്ടികളെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞത്. കുളിക്കുന്നതിനിടെ അപകടത്തില്‍ പെട്ടതാണെന്നാണ് സൂചന. തൊടുപുഴയില്‍ നിന്നും അഗ്‌നിരക്ഷാസേനയേയും വിളിച്ചുവരുത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രണ്ടാള്‍ ആഴമുള്ള കുത്തില്‍നിന്നും ഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് 7.50-ഓടെ കുത്തിന്റെ താഴെ ഭാഗത്തുനിന്നും അക്സയുടെ മൃതദേഹവും കണ്ടെടുത്തു. അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നു 3 കിലോ മീറ്റര്‍ ദൂരത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

- Advertisement -

ഡോണലിന്റെ മാതാവ് ലിസ്സി. സഹോദരന്‍: സോണച്ചന്‍. ജോപ്പി റെജിയാണ് മരിച്ച അക്സയുടെ അമ്മ. സഹോദരങ്ങള്‍: അസ്ന റെജി, അദീന റെജി. ഡോണലിന്റെ മൃതദേഹം വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നും അക്സയുടേത് 50 മീറ്ററോളം മാറിയുമാണ് ലഭിച്ചതെന്ന് തൊടുപുഴ അഗ്നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. വലിയ പാറകളും കുഴികളും നിറഞ്ഞ അരുവിക്കുത്ത് വെള്ളച്ചാട്ടത്തെ കുറിച്ച് പരിചയമില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നും രാവിലെ പോയത്.

രാവിലെ മുതല്‍ രണ്ടു പേരേയും കാണാനില്ലെന്ന് സഹപാഠികള്‍ തിരിച്ചറിഞ്ഞിരുന്നു. രാവിലെ മുതല്‍ സഹപാഠികള്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഫോണുകളിലും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. അതിനിടെ ഇവിടെ കുളിക്കാനെത്തിയ പ്രദേശവാസികള്‍ ഫോണ്‍ കണ്ടെത്തി. ഇതോടെയാണ് അപകടവിവരം അറിയുന്നത്. കുത്തൊഴുക്കുള്ളതും നിരവധി കയങ്ങളുമുള്ള പ്രദേശമാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. ക്യാമ്പിനു പോയ കുട്ടികളെ കാണാനില്ലെന്നു പറഞ്ഞു രക്ഷിതാക്കള്‍ പല സ്ഥലത്തും വിളിച്ചിരുന്നു.

ഇതിനിടെ ഇന്നലെ രാവിലെ മുതല്‍ ഇവരുടേതെന്നു കരുതുന്ന ബാഗും മറ്റും സ്ഥലത്തു നാട്ടുകാര്‍ കണ്ടിരുന്നു. പതിവായി ആളുകള്‍ വരുന്ന സ്ഥലമായതിനാല്‍ നാട്ടുകാര്‍ ഇതു കാര്യമാക്കിയില്ല. ഇന്നലെ കോളജിന് അവധിയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week