23.9 C
Kottayam
Thursday, June 4, 2026

കഴുത്തറുത്ത ശേഷം എട്ട് കഷണങ്ങളാക്കി,പിടിവീണത് ഫ്‌ലാറ്റിനു പുറത്തേക്കു പോകുമ്പോള്‍ തെരുവു നായ്ക്കള്‍ ചുറ്റും നിന്നു കുരച്ചതോടെ; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ മാരിമുത്തു മറ്റൊരു കൊലക്കേസിലും പ്രതി

Must read

കന്യാകുമാരി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗുകളിലാക്കിയ ഭര്‍ത്താവ് മറ്റൊരു കൊലപാതക കേസിലും പ്രതിയെന്നു പൊലീസ്. ഇറച്ചിവെട്ടുകാരനായ പ്രതി മാരിമുത്തു തിരുനെല്‍വേലിയില്‍ ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. അഞ്ചുഗ്രാമത്തിനു സമീപമുള്ള ഫ്‌ളാറ്റില്‍ തിരുനെല്‍വേലി പാളയംകോട്ട സമാധാനപുരം സ്വദേശി മരിയ സത്യ (30) ആണ് കൊല്ലപ്പെട്ടത്. മരിയ സത്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് മാരിമുത്തു (35) നാഗര്‍കോവില്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.

ഭാര്യയിലുള്ള സംശയമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഞ്ചുഗ്രാമം എസ്‌ഐ പി. ലിബി പോള്‍രാജ് പറഞ്ഞു. അഞ്ചുഗ്രാമം പാല്‍കുളത്ത് തമിഴ്‌നാട് സര്‍ക്കാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. ഒന്നര മാസം മുന്‍പാണ് ദമ്പതികള്‍ ഇവിടെ താമസിക്കാനെത്തിയത്. വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്ന ഭാര്യയെ അതിക്രൂരമായാണ് മാരിമുത്തു കൊലപ്പെടുത്തിയത്.

- Advertisement -

മരിയ സത്യയെ കുളിമുറിയിലെത്തിച്ച് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. രാത്രി ഏഴര വരെ രക്തം വാര്‍ന്നു പോകുന്നതിനായി കാത്തിരുന്നു. തുടര്‍ന്ന് മൃതദേഹം 8 കഷണങ്ങളാക്കി മുറിച്ച് 3 ബാഗുകളിലാക്കി. രാത്രി പത്തരയോടെ ബാഗുകളുമായി ഫ്‌ലാറ്റിനു പുറത്തേക്കു പോകുമ്പോള്‍ തെരുവു നായ്ക്കള്‍ ചുറ്റും നിന്നു കുരച്ചതോടെ സമീപവാസികള്‍ ചോദ്യം ചെയ്യുകയും ബാഗ് തുറന്നു നോക്കുകയും ചെയ്തപ്പോഴാണ് കൊലപാതകം വെളിച്ചത്തായത്. മൃതദേഹം പിന്നീടു നാഗര്‍കോവിലില്‍ സംസ്‌കരിച്ചു.

- Advertisement -

ദമ്പതികള്‍ക്ക് മകനും (അഞ്ചാം ക്ലാസ്), മകളും (മൂന്നാം ക്ലാസ്) ഉണ്ട്. കുട്ടികള്‍ പാളയംകോട്ടയിലുള്ള ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. തൂത്തുക്കുടിയില്‍ മത്സ്യസംസ്‌കരണ കമ്പനിയിലെ തൊഴിലാളിയായിരുന്നു മരിയ സത്യ. ചെന്നൈയില്‍ കോള്‍ ടാക്‌സി ഡ്രൈവറായിരുന്ന മാരിമുത്തു കുറച്ചുനാളായി ഇറച്ചിവെട്ടു ജോലിയാണ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week