അധ്യാപകൻ സർക്കാർ ഉത്തരവ് കത്തിച്ചു, വിദ്യാർത്ഥികൾ കൈനീട്ടം കൂടി മുഖ്യമന്ത്രിയ്ക്ക് നൽകി, തലസ്ഥാനത്ത് അധ്യാപകനെ പഠിപ്പിച്ച് വിദ്യാർത്ഥികൾ

പോത്തൻകോട്: മാത്യകയായി കുട്ടികൾ.പോത്തൻകോട് ഗവൺമെന്റ് U P സ്കൂളിലെ കുട്ടികൾ കുടുക്ക പൊട്ടിച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി . മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കുട്ടികൾ പണം കൈമാറിയത്.

മാസങ്ങളായി കുട്ടികൾക്ക് കിട്ടിയിരുന്നതും വിഷുകൈ നീട്ടം കിട്ടിയതുമായ രൂപയുമാണ് കുട്ടികൾ കുടുക്കിയൽ സൂക്ഷിച്ചിരുന്നത്. മുൻപ് ഇതേ സ്കൂളിലെ അധ്യാപകൻ സാലറി ചലഞ്ചിന്റെ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.ചടങ്ങിൽ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ,ജില്ലാ പഞ്ചായത്ത് മെമ്പർ രാധാദേവ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലോചന,റ്റീ .ആർ.അനിൽ,കവിരാജ് തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News