27.4 C
Kottayam
Thursday, June 4, 2026

വിദ്യാർത്ഥിനിയുടെ മൃതദേഹം പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിൽ, കാമുകൻ അറസ്റ്റിൽ

Must read

വാരണാസി: ഉത്തർപ്രദേശിലെ വാരണസിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.വാരണാസി സ്വദേശി അൽക്ക (22) ആണ് മരിച്ചത്. രൂപാപൂരിലെ വിധാൻ ബസേര ധാബയിലെ ഒരു മുറിക്കുള്ളിലാണ് കഴുത്തറുത്ത് പുതപ്പിൽ പൊതിഞ്ഞ നിലയിൽ എംഎസ്‌സി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കാമുകൻ സാഹബ് ബിന്ദിനെ പൊലീസ് അറസ്റ്റു ചെയ്തു.

ബുധനാഴ്ച രാവിലെ 9.30 ഓടെ വീട്ടിൽ നിന്നും കോളേജിലേക്ക് പോയ അൽക്ക ഇരുട്ടിയിട്ടും തിരിച്ചെത്തെയില്ല. ഇതോടെ അൽക്കയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. അൽക്കയെ കാണാതായതിനുശേഷം, പൊലീസും കുടുംബാംഗങ്ങളും യുവതിയെ തിരഞ്ഞ് ഏറെ അലഞ്ഞു.

യുവതിയുടെ കോൾ ലിസ്റ്റുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് രാത്രി വൈകിയാണ് ധാബയുടെ മുറിയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അതിനു ശേഷമാണ് കാമുകൻ സാഹബ് ബിന്ദിനെ കണ്ടെത്തുകയും പിന്നീട് ഭാദോഹിയിലെ സഹോദരിയുടെ വീട്ടിൽ നിന്ന് പിടികൂടുകയും ചെയ്ത‌ത്. അറസ്റ്റു ചെയ്യുന്നതിനിടെ ഒരു പൊലീസുകാരന്റെ കൈയിൽ നിന്ന് ഇയാൾ തോക്ക് പിടിച്ചുവാങ്ങി സംഘത്തിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചിരുന്നു.എന്നാൽ പൊലീസ് ഇയാളെ സാഹസികമായി കീഴപ്പെടുത്തി. ഉന്തും തള്ളിനുമിടയിൽ ‌പ്രതിയുടെ കാലിനും വെടിയേറ്റു.

- Advertisement -

വിവാഹം കഴിക്കണമെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ട് അൽക്ക നിരന്തരമായി ശല്ല്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ ബിന്ദ് കുറ്റം സമ്മതിച്ചിട്ടുണ്ട്. 2024ലെ ഒരുവിവാഹ ചടങ്ങിൽ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. അതിനു ശേഷം പലയിടത്തു വച്ചും നിരന്തരമായി കാണാൻ തുടങ്ങി. പിന്നീട് പതിവായി പണത്തിനു വേണ്ടി യുവതി സമ്മർദ്ദം ചെലുത്താൻ തുടങ്ങിയതാണ് ബന്ധം വഷളായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

- Advertisement -

ബുധനാഴ്ചയാണ് ധാബയിലെ ഒരു മുറിയിലേക്ക് അൽകയെ ബിന്ദ് വിളിച്ചു വരുത്തി അവിടെ വച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോണും അഡ്മിറ്റ് കാർഡും ഉപയോഗിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. മുറി വൃത്തിയാക്കാനെത്തിയ ധാബ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.

ഇയാൾ പൊലീസിനെ വിവരമറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week