24.6 C
Kottayam
Friday, June 5, 2026

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റിവെയ്ക്കണം ആശങ്കയുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം തരംഗം അതിതീവ്രമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റിവെയ്ക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും.
ലാബിലുളള ഒരോ ഉപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ പെതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 28 മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.

ഈ അദ്ധ്യയന വര്‍ഷത്തില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തി സയന്‍സ് വിഷയങ്ങളില്‍ പ്രായോഗിക പഠനം നടത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇത്തവണത്തെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അപ്രസക്തമാണെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പറയുന്നു.

മൈക്രോസ്‌കോപ്പ്, കമ്ബ്യൂട്ടര്‍ മൗസ്, മറ്റ് ലാബ് ഉപകരണങ്ങള്‍ എന്നിവ പൊതുവായി ഉപയോഗിക്കേണ്ട സാഹചര്യമാണ് ഓരോ സ്‌കൂളുകളിലുമുള്ളത്. ഉപയോഗം കഴിഞ്ഞ് അണുവിമുക്തമാക്കി ഇത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് പ്രായോഗികമല്ല. അതിനാല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കുകയെങ്കിലും വേണമെന്നാണ് ഇവരുടെ ആവശ്യം.ബയോളജി സയന്‍സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചും, മറ്റ് സയന്‍സ് വിഭാഗത്തിലുള്ളവര്‍ക്ക് നാല് വിഷയങ്ങളിലുമാണ് പ്രാക്ടിക്കല്‍ പരീക്ഷ.

15 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ബാച്ചാണ് ഒരേ സമയം ലാബിലുണ്ടാകുക. അദ്ധ്യാപകരും ലാബില്‍ തന്നെയുണ്ടാകും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ അടുത്ത സമ്ബര്‍ക്കം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത് കൊറോണ വ്യാപനം വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ രോഗനിരക്ക് കുറഞ്ഞതിന് ശേഷം പരീക്ഷകള്‍ സുരക്ഷിതമായി നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടെയും ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week