തട്ടിക്കൊണ്ടുപോകല്‍ ശ്രമം ചെറുത്ത വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്നു

ഫരീദാബാദ്: തട്ടിക്കൊണ്ടുപോകല്‍ ശ്രമം ചെറുത്ത വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലാബ്ഗഡിലാണ് സംഭവം. 21കാരിയായ കോളജ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.

പരീക്ഷ കഴിഞ്ഞ് കോളജിന് പുറത്തെത്തിയ പെണ്‍കുട്ടിയെ വാഹനത്തിലെത്തിയ ആക്രമി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെ ചെറുത്ത പെണ്‍കുട്ടിയെ ആക്രമി വെടിവച്ചുവീഴ്ത്തി.

പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മേവട്ട് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയും പ്രതിയും പരിചയക്കാരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News