കോഴിക്കോട് ഐ.ഐ.എമ്മില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; മുതിര്‍ന്ന വിദ്യാര്‍ത്ഥി ഒളിവില്‍

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മുതിര്‍ന്ന വിദ്യാര്‍ഥിക്കെതിരെ പരാതി നല്‍കിയത്.

എംബിഎ വിദ്യാര്‍ഥിയായ സൈലേഷ് യാദവ് എന്നയാള്‍ പീഡിപ്പിച്ചുവെന്നാണ് 22കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. ബംഗാള്‍ സ്വദേശിയാണ് സൈലേഷ് യാദവെന്നാണ് സൂചന. ഐഐഎം ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു.

ഇതിന് ശേഷം യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു. നിലവില്‍ യുവാവ് ഒളിവിലാണ്. സംഭവത്തില്‍ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News