CrimeNationalNews

പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത് സുഹൃത്തുക്കള്‍; ഒരു പെണ്‍കുട്ടി അടക്കം പ്രതികള്‍

ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്ദോറിൽ പ്ലസ്ടു വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ഇന്ദോർ സ്വദേശിയായ 18 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ വിദ്യാർഥിനിയുടെ നാല് സുഹൃത്തുക്കൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇവരിലൊരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും പോലീസ് പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം മാണ്ഡവിലേക്ക് വിനോദയാത്ര പോയതായിരുന്നു പെൺകുട്ടി. ഇവിടെവെച്ച് സംഘത്തിലൊരാൾ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിക്കാൻ നൽകി. ബോധരഹിതയായ പെൺകുട്ടിയെ പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയും ഇവിടെവെച്ച് സംഘത്തിലെ മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്യുകയുമായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ബോധം വീണ്ടെടുത്തതോടെ പെൺകുട്ടി ഇവിടെനിന്ന് രക്ഷപ്പെട്ടു. ഒരു വഴിയാത്രക്കാരന്റെ ഫോൺ വാങ്ങി മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് മാതാപിതാക്കളെത്തിയാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയിൽ നാലുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ഇന്ദോർ പോലീസ് സൂപ്രണ്ട് അശുതോഷ് ഭാഗ്രി മാധ്യമങ്ങളോട് പറഞ്ഞു. റിതേഷ്, ആശിഷ്, നിപുൽ എന്നിവർക്കെതിരേയും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഇവരിൽ രണ്ടുപേർ അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്നും പ്രതികളെ പിടികൂടാൻ വിവിധ അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മകൾ വിളിച്ചുപറഞ്ഞതോടെയാണ് തങ്ങൾ വിവരമറിഞ്ഞതെന്നും ഉടൻതന്നെ സ്ഥലത്തെത്തി മകളെ കൂട്ടിക്കൊണ്ടുവന്നെന്നും പ്ലസ്ടു വിദ്യാർഥിനിയുടെ മാതാപിതാക്കളും പറഞ്ഞു. പ്രതികൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നം ഇവർ ആവശ്യപ്പെട്ടു. അതിനിടെ, പ്രതിപട്ടികയിലുള്ള പെൺകുട്ടിയെ മാത്രമാണ് പ്ലസ്ടു വിദ്യാർഥിനിക്ക് പരിചയമുണ്ടായിരുന്നതെന്നും വിവരങ്ങളുണ്ട്. പ്ലസ്ടു വിദ്യാർഥിനിയും ഈ പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നു. ഈ പെൺകുട്ടിയുടെ കാമുകനും ഇയാളുടെ മറ്റുരണ്ട് സുഹൃത്തുക്കളുമാണ് സംഘത്തിലുണ്ടായിരുന്നതെന്നും വിദ്യാർഥിനിയുടെ ബന്ധുക്കൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker