നാട്ടകം ഗവ.കോളജ് മൈതാനത്ത് നെറ്റ് ബോൾ പ്രാക്ടീസിനിടെ കുഴഞ്ഞ് വീണ വിദ്യാർത്ഥി മരിച്ചു

കോട്ടയം : നാട്ടകം ഗവ.കോളജ് മൈതാനത്ത് നെറ്റ് ബോൾ പ്രാക്ടീസിനിടെ കുഴഞ്ഞ് വീണ 19 കാരൻ മരിച്ചു. കുഴഞ്ഞ് വീണതിനെ തുടർന്ന് ചുഴലി അനുഭവപ്പെട്ട യുവാവാണ് മരിച്ചത്. നാട്ടകം ഗവ.കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം പനച്ചിക്കാട് ഇടയാടിപ്പറമ്പിൽ അരവിന്ദ് പി.ആർ ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ നാട്ടകം ഗവ.കോളജ് മൈതാനത്തായിരുന്നു സംഭവം.അരവിന്ദും സുഹൃത്തുക്കളും. കോളജ് മൈതാനത്ത് നെറ്റ് ബോൾ പ്രാക്ടീസ് നടത്തുകയായിരുന്നു. ഇതിനിടെ അരവിന്ദ് കുഴഞ്ഞ് വീണ്ടു. ശരീരത്തും, ചെവിയിലും തണുപ്പ് അനുഭവപ്പെട്ട അരവിന്ദിനെ സുഹൃത്തുക്കൾ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മരണം സംഭവിച്ചിരുന്നു.

നാട്ടകം കോളേജിലെ രണ്ടാം വർഷം ബി.എസ്.സി ഇൻഡസ്ട്രിയൽ കെമസ്ട്രി വിദ്യാർത്ഥിയാണ് അരവിന്ദ്. അച്ഛൻ പ്രസാദ്, അമ്മ ശ്രീരഞ്ജിനി. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News