ടൂത്ത് പേസ്റ്റാണെന്ന് കരുതി അബദ്ധത്തില്‍ എലിവിഷം ഉപയോ​ഗിച്ച്‌ പല്ല് തേച്ച വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

മം​ഗളൂരു: പേസ്റ്റാണെന്ന് കരുതി അബദ്ധത്തില്‍ എലിവിഷം ഉപയോ​ഗിച്ച്‌ പല്ല് തേച്ച വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.

മം​ഗളൂരുവിന് അടുത്ത് സുള്ള്യയിലാണ് സംഭവം. പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ശ്രവ്യയാണ് മരിച്ചത്.

ഫ്രെബുവരി 17നാണ് പെണ്‍കുട്ടി പേസ്റ്റിന് പകരം എലിവിഷം ഉപയോ​ഗിച്ച്‌ പല്ല് തേച്ചത്. അബദ്ധം മനസ്സിലാക്കിയ ഉടന്‍ വെള്ളം ഉപയോ​ഗിച്ച്‌ വായ വൃത്തിയാക്കി. സുഖമായെന്ന് കരുതി ചികിത്സ തേടിയില്ല. പിറ്റേന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

പെണ്‍കുട്ടിയുടെ ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മം​​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിക്കേയാണ് മരിച്ചത്. കുളിമുറിയുടെ ജനലിന് അരികിലാണ് ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. ഇതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറിയില്‍ ഇരുട്ടായിരുന്ന സമയത്താണ് പെണ്‍കുട്ടി ടൂത്ത് പേസ്റ്റ് എടുക്കാന്‍ ശ്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News