News

അധ്യാപികയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച; ഒമ്പതാം ക്ലാസുകാരന്‍ പിടിയില്‍

ആഗ്ര: അധ്യാപികയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച ഒമ്പതാം ക്ലാസുകാരന്‍ പിടിയില്‍. കുട്ടിയെ സഹായിച്ച 22 കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. 22 കാരനെ പോലീസ് റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവൈനല്‍ ഹോമിലയച്ചു. ആഗ്രയിലാണ് സംഭവം.

വനിത അധ്യാപികയെ ഉപദ്രവിക്കാനാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് ഒന്‍പതാം ക്ലാസുകാരന്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ബന്ധുവായ 22 കാരന്റെ സഹായത്തോടെയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. 35 വയസുകാരിയായ അധ്യപികയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

അധ്യപിക കുട്ടികള്‍ക്ക് വീട്ടില്‍വച്ച് കണക്കിന് ട്യൂഷന്‍ നല്‍കാറുണ്ടായിരുന്നു. ഒരുമാസം മുന്‍പ് കുട്ടിയുടെ പെരുമാറ്റത്തെ തുടര്‍ന്ന് ട്യൂഷന്‍ തുടരുന്നത് ടീച്ചര്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ഈ കുട്ടി നിരന്തരം ടിച്ചറെ വിവിധ നമ്പറുകളില്‍ നിന്ന് ഫോണ്‍ വിളിച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ കുട്ടി അധ്യാപികയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button