മലപ്പുറം: ചായക്കടയില്‍ നിലത്ത് വീണു കിടക്കുന്ന പൊതി തുറന്നു നോക്കിയ നാട്ടുകാര്‍ കണ്ടത് കഞ്ചാവ്. ഉടമയെ തിരയുന്നതിന് ഇടയിലാണ് തന്റെ ഔഷധക്കൂട്ട് അന്വേഷിച്ച് ഒരാളെത്തിയത്. പിന്നെ വൈകിയില്ല, നാട്ടുകാര്‍ എക്‌സൈസിനെ വിളിച്ച് ആളെ കൈമാറി.
മലപ്പുറം എടപ്പാള്‍ നെല്ലെശ്ശേരിയില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. ചായക്കടയില്‍ വീണുപോയ പൊതി അന്വേഷിച്ചെത്തിയ കുടക് സ്വദേശിയും നെല്ലിശ്ശേരിയിലെ താമസക്കാരനുമായ ഹംസയാണ് (48) എക്‌സൈസിന്റെ പിടിയിലായത്.
കടയില്‍ നിന്ന് വീണു കിട്ടിയത് കഞ്ചാവ് പൊതി ആണെന്ന് മനസിലാക്കിയ നാട്ടുകാര്‍ ആളെ തിരയുന്ന സമയത്താണ് പൊതി തിരക്കി ഹംസ എത്തിയത്. ഔഷധക്കൂട്ടാണ് എന്ന് പറഞ്ഞ ഇയാളെ നാട്ടുകാര്‍ എക്‌സൈസിന് കൈമാറുകയായിരുന്നു. ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും ലഭിച്ചില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News