സീനിയര്‍ പെണ്‍കുട്ടികള്‍ പുകവലിക്കുന്നത് കണ്ടു, ആറാം ക്ലാസുകാരിയ്ക്ക് മർദ്ദനമെന്ന് പരാതി

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസുകാരിയുടെ മുടി സീനിയർ പെണ്‍കുട്ടികൾ മുറിച്ചതായി പരാതി. സീനിയര്‍ പെണ്‍കുട്ടികള്‍ പുകവലിക്കുന്നത് ആറാം ക്ലാസുകാരി കണ്ടതോടെ മര്‍ദിക്കുകയും മുടിമുറിക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ ശിശു സംരക്ഷണ സമിതി അന്വേഷണം തുടങ്ങി. പെണ്‍കുട്ടികൾ മാത്രം പഠിക്കുന്ന കൊല്ലം നഗരത്തിലെ പ്രധാന സ്കൂളിലാണ് സംഭവമുണ്ടായത്.

ഓണാഘോഷത്തിനിടെ പത്താം ക്ലാസിൽ പഠിക്കുന്ന ആറ് പെണ്‍കുട്ടികൾ സ്‌കൂളിലെ ശുചിമുറിയിൽ നിന്നും പുകവലിച്ചെന്നാണ് ആറാം ക്ലാസുകാരി പറയുന്നത്. ഇത് കണ്ടതോടെ ഇവര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്നും മുടി മുറിച്ചെന്നുമാണ് പരാതി.

സംഭവമുണ്ടായി ഒരാഴ്ച്ചക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ വീട്ടുകാർ കാര്യമറിഞ്ഞത്. ഇവര്‍ സ്കൂളിലും ശിശുസംരക്ഷണ സമിതിയിലും പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് ശിശുസംരക്ഷണ സമിതി അറിയിച്ചു. മര്‍ദനമേറ്റ കുട്ടിക്ക് കൗണ്‍സിലിങ് നൽകി. സ്കൂൾ അധികൃതരും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News