കാ​ത്തി​രി​പ്പി​ന് വി​രാ​മം, സ്ട്രോംഗ് റൂമുകൾ തുറന്നു ,ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

തിരുവനന്തപുരം:തദ്ദേശഭരണ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഉടൻ.സ്ട്രോംഗ് റൂമുകൾ തുറന്നു തുടങ്ങി.രാ​വി​ലെ എ​ട്ടു മു​ത​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങും. ആ​ദ്യം ത​പാ​ൽ വോ​ട്ടു​ക​ളാ​ണ് എ​ണ്ണു​ന്ന​ത്. എ​ട്ടേ​കാ​ൽ മു​ത​ൽ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു വ​രും. രാ​വി​ലെ 11 മണിയോടെ ​ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ ഫ​ല​ങ്ങ​ളും ല​ഭ്യ​മാ​കു​മെ​ന്നാ​ണു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഉ​ച്ച​യോ​ടെ എ​ല്ലാ ഫ​ല​ങ്ങ​ളും ല​ഭ്യ​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലാ​ണ് ഇ​ന്നു ന​ട​ക്കു​ക. സം​സ്ഥാ​ന​ത്തെ 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ണ്ണു​ന്ന​ത്.

കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ന​ല്കി​യ 86,576 സ്പെ​ഷ​ൽ ത​പാ​ൽ ബാ​ല​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 2,11,846 ത​പാ​ൽ ബാ​ല​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ ആ​റ് കോ​ർ​പ​റേ​ഷ​നു​ക​ൾ, 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, 86 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങു​ന്ന​തു മു​ത​ലു​ള്ള പു​രോ​ഗ​തി പി​ആ​ർ​ഡി ലൈ​വ് മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ അ​റി​യാം.

ജി​ല്ലാ​ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കോ​ർ​പ​റേ​ഷ​ൻ, ന​ഗ​ര​സ​ഭാ ത​ല​ങ്ങ​ളി​ൽ സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും ലീ​ഡ് നി​ല​യും അ​റി​യാ​നാ​കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വോ​ട്ടെ​ണ്ണ​ൽ വി​വ​ര​ങ്ങ​ൾ ടെൻഡ്സ് എ​ന്ന വെ​ബ്സൈ​റ്റി​ൽ ത​ൽ​സ​മ​യം അ​റി​യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News