28.8 C
Kottayam
Thursday, June 4, 2026

തൃശ്ശൂരില്‍ ശക്തമായ മഴയിലും കാറ്റിലും കൂറ്റന്‍ മേല്‍ക്കൂര റോഡില്‍ പതിച്ചു; ആളപായമില്ല 

Must read

തൃശ്ശൂര്‍: തൃശ്ശൂരില്‍ അതിശക്തമായ മഴയിലും കാറ്റിലും ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് വീണു. തിരക്കേറിയ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് റോഡില്‍ കോര്‍പറേഷന്റെ മുന്‍വശത്തായാണ് അപകടം ഉണ്ടായത്. റോഡിന്റെ വശത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ തകര്‍ന്ന് റോഡിലേക്ക് വീണത്. ഈ സമയം, റോഡില്‍ വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍നിന്നും നേരെ ഇറങ്ങിവരുന്ന, മുനിസിപ്പല്‍ മുനിസിപ്പല്‍ ഓഫീസ് റോഡിലാണ് അപകടം ഉണ്ടായത്. റോഡില്‍നിന്നും മേല്‍ക്കൂര മാറ്റുന്നതിനുള്ള അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

- Advertisement -

- Advertisement -

മേല്‍ക്കൂര മാറ്റാതെ റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മേല്‍ക്കൂര നേരത്തേ പൊളിഞ്ഞിരിക്കുകയായിരുന്നുവെന്നും കാറ്റടിച്ചപ്പോള്‍തന്നെ താഴേക്ക് പതിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

- Advertisement -

കാല്‍നടയാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നവരും ഇരുചക്രവാഹന യാത്രക്കാരും ഒക്കെയായി എപ്പോഴും വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്. പ്രത്യേകിച്ച്, അപകടം ഉണ്ടായ സമയത്ത് വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടാറ്. ശക്തമായ മഴ കാരണമായിരിക്കാം സംഭവസമയത്ത് ഇവിടെ ആളുകളാരും ഉണ്ടാവാതെയിരുന്നത് എന്നാണ് അഗ്നിരക്ഷാ സേനയുടെ നിഗമനം. എന്തായാലും ഇത് വലിയ ഒരു അപകടമാണ് ഒഴിവാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week