FeaturedKeralaNews

ഉച്ചഭക്ഷണമൊഴിവാക്കി പകരം അലവന്‍സ്,സ്‌കൂളിന് മുന്നിലെ ബേക്കറികളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, സ്കൂൾ തുറക്കുമ്പോൾ കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രത്യേക യോഗത്തിന് ശേഷമാകും സ്‌കൂള്‍ തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സ്‌കൂള്‍ തുറക്കുന്നത് കര്‍ശന മാര്‍ഗരേഖയോടെയാണെന്നും സ്‌കൂളുകളില്‍ ഉച്ചഭക്ഷണമൊഴിവാക്കി പകരം അലവന്‍സ് നല്‍കും.

കെഎസ്‌ആര്‍ടിസിയുമായി ബന്ധപ്പെടുത്തി സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന് മുന്നിലെ ബേക്കറികളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.

രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ബോധവല്‍ക്കരണ ക്ലാസ് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവന്‍സ് നല്‍കും. സ്‌കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. വലിയ സ്‌കൂളുകള്‍ ഉള്ള സ്ഥലത്ത് കൂടി കെഎസ്‌ആര്‍ടിസി സര്‍വീസിനെക്കുറിച്ച്‌ ചര്‍ച്ച നടക്കുകയാണ്- മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ ദിവസവും ക്ലാസുകള്‍ അണുവിമുക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് ഓണ്‍ലൈന്‍ ആയി നല്‍കും. സ്‌കൂളില്‍ അധ്യാപകരുടെ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നാം തീയതി തുറക്കുക.

ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ അയയ്ക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും.

സ്‌കൂള്‍ ബസുകള്‍ക്കായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. ഓട്ടോറിക്ഷകളില്‍ രണ്ടുപേരില്‍ കൂടുതല്‍ കൊണ്ടുവരരുത്. സ്‌കൂളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. സ്‌കൂളിനെ മുന്നിലെ ബേക്കറികളിലും മറ്റും ഭക്ഷണം കഴിക്കാന്‍ പാടില്ല.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ശുചീകരണ യജ്ഞം നടത്തും. സിലബസ് പരിഷ്‌ക്കരിക്കുമെന്നും പുതിയ കരിക്കുലം കമ്മിറ്റി രൂപവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കില്ല. വിക്ടേഴ്‌സിനൊപ്പം പുതിയ ചാനല്‍ തുടങ്ങും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button