ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ കർശനശിക്ഷ; സർക്കാർ ഓർഡിനൻസ് ഇറക്കും

തിരുവനന്തപുരം: ആക്രമണങ്ങളില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കുന്ന നിയമവുമായി ബന്ധപ്പെട്ട് അടുത്ത സംസ്ഥാന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഓര്‍ഡിനന്‍സ്. ആരോഗ്യസര്‍വകലാശാലയുടെ അഭിപ്രായവും തേടും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ കര്‍ശനശിക്ഷ ഉറപ്പാക്കുന്ന തരത്തിലായിരിക്കും ഓര്‍ഡിനന്‍സ്.

ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ നിയമത്തിന് വന്ദനയുടെ പേര് നല്‍കണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു ആവശ്യപ്പെട്ടിരുന്നു. വന്ദനയുടെ പേരില്‍ കേരളം ആ നിയമം എന്നും ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News